SPORTS

സിലക്ടറാകാനുള്ള ക്ഷണം നിരസിച്ച് നൂറിലേറെ ടെസ്റ്റ് കളിച്ച 2 പ്രമുഖ താരങ്ങൾ? വൻ ശമ്പളം ‘ഓഫർ’ ചെയ്‌ത് ബിസിസിഐ


മുംബൈ ∙ ബിസിസിഐ ചീഫ് സിലക്ടർ സ്ഥാനം ഒഴിഞ്ഞ അജിത് അഗാർക്കറുടെ പകരക്കാരനെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് അധികൃതർ. വെസ്റ്റ് സോൺ സിലക്ടർ സ്ഥാനത്തേക്ക് അപേക്ഷിക്കാനുള്ള സമയപരിധി ബുധനാഴ്ചയാണ് അവസാനിച്ചത്. മുൻ ഇന്ത്യൻ താരം പാർഥീവ് പട്ടേൽ ഇതിന് അപേക്ഷിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും അതുണ്ടായില്ല. ഇതോടെ ഈ സ്ഥാനത്തേയ്ക്ക് ആരു വരുമെന്നതിൽ ആകാംക്ഷയേറി. ജൂനിയർ പുരുഷ സിലക്ഷൻ കമ്മിറ്റിയുടെ ചെയർമാനാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന രമേശ് പവാർ, വെസ്റ്റ് സോൺ സിലക്ടർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ആർ.പി.സിങ്ങും പ്രഗ്യാൻ ഓജയും സിലക്ഷൻ പാനലിൽ ചേർന്നതിന് ശേഷം, പാനലിന്റെ ചെലവുകൾക്കായുള്ള ബജറ്റ് 3 കോടി രൂപ വർധിപ്പിച്ച് 17.45 കോടി രൂപയാക്കാൻ ബിസിസിഐ തയാറായിരുന്നു. 2026-27 വർഷത്തേക്ക് ബിസിസിഐ ഈ ബജറ്റ് 19.35 കോടി രൂപയായി ഉയർത്തിയിട്ടുണ്ട്. സിലക്ഷൻ കമ്മിറ്റിയിലേക്ക് നൂറിനടുത്ത് ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുള്ള രണ്ടും ക്രിക്കറ്റ് താരങ്ങളെ ബിസിസിഐ സമീപിച്ചിരുന്നെങ്കിലും ഇവർ ഈ ഓഫർ നിരസിച്ചതായും റിപ്പോർട്ട് അവകാശപ്പെടുന്നു. ഇത് ആരൊക്കെയാണെന്നു വ്യക്തമല്ല.‘‘അഗാർക്കർ ലോകകപ്പ് വരെ തുടരുന്നതായിരുന്നു ബിസിസിഐ താൽപര്യപ്പെട്ടിരുന്നത്, എന്നാൽ കാര്യങ്ങൾ പ്രതീക്ഷിച്ചതുപോലെ നടന്നില്ല. സിലക്ഷൻ കമ്മിറ്റിക്ക് ഒരു പുതിയ ചെയർമാൻ വരികയാണെങ്കിൽ, അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ ഇപ്പോൾ പ്രവർത്തിക്കുന്നവരുടേതിൽനിന്നു വ്യത്യസ്തമാകാൻ സാധ്യതയുണ്ട്. അതിനാൽ, പുതിയ സിലക്ടറുടെ കാഴ്ചപ്പാട് ബോർഡിന് വിലയിരുത്തേണ്ടിവരും. ലക്ഷ്മണിന്റെ വർധിച്ചുവരുന്ന സ്വാധീനം കണക്കിലെടുത്ത്, കാര്യങ്ങൾ നിലവിലുള്ളതുപോലെ തന്നെ തുടരാൻ ബോർഡ് അനുവദിച്ചേക്കാം.’’– ബിസിസിഐ വൃത്തം പറഞ്ഞു.


Auto ⏭️

Back to top button