LIFESTYLE

ഇനി വൈദ്യുതി ബില്ലിനെ പേടിക്കേണ്ട! 78,000 രൂപ സർക്കാർ സബ്സിഡിയോടെ സോളർ പ്ലാന്റ് സ്ഥാപിക്കാം; സബ്‌സിഡി ഇനി പരിമിതകാലത്തേക്ക് മാത്രം


ഗാർഹിക വൈദ്യുതി ബില്ല് കുത്തനെ കൂടുന്ന സാഹചര്യത്തിൽ സുസ്ഥിരമായ ദീർഘകാല പരിഹാരം എന്ന നിലയിൽ കേരളത്തിലെ കൂടുതൽ കുടുംബങ്ങൾ ഇപ്പോൾ റൂഫ്‌ടോപ് സോളർ സംവിധാനത്തിലേക്ക് മാറുകയാണ്. ആയിരം രൂപയ്ക്ക് മുകളിൽ വൈദ്യുതി ബില്ല് വരുന്നവർക്ക്, ബാറ്ററിയില്ലാതെ പ്രവർത്തിക്കുന്ന സോളർ ഓൺഗ്രിഡ് പദ്ധതികളുടെ സർക്കാർ സബ്‌സിഡിക്ക് ഇപ്പോൾ അപേക്ഷിക്കാം. ഇതുവഴി രാത്രിയും പകലും എസി, ഇൻഡക്‌ഷൻ കുക്കർ, വൈദ്യുത വാഹനങ്ങൾ തുടങ്ങിയ എല്ലാ ഉപകരണങ്ങളും ഉപയോഗിക്കാൻ സാധിക്കും. പൊതുമേഖല ബാങ്കുകളുമായി സഹകരിച്ച് തവണവ്യവസ്ഥയിൽ സ്ഥാപിക്കാൻ സാധിക്കുന്നതിനോടൊപ്പം 78,000 രൂപ സർക്കാർ സബ്‌സിഡിയും ലഭ്യമാണ്. സബ്‌സിഡിയുടെ കാലാവധി 2027 മാർച്ച് 31 വരെയാണ്.മഴക്കാലത്തും പ്രവർത്തനക്ഷമമായ ഈ സോളർ പ്ലാന്റ്, ഏത് റൂഫിലും സ്ഥാപിക്കാൻ സാധിക്കുന്നതാണ്. കേരളത്തിലെ എല്ലാ ജില്ലകളിലും ലഭിക്കുന്ന ഈ പദ്ധതി, പൊതുമേഖലാ ബാങ്കുകളും ബിഎസ്എസ് ഗ്രീൻ ലൈഫും കേരള സർക്കാരും കേന്ദ്ര സർക്കാരും സംയുക്തമായാണ് നടപ്പിലാക്കുന്നത്.ഓൺഗ്രിഡ് എല്ലായിടത്തും പറ്റില്ല. ഫീഡറിൽ അതിനുള്ള സംവിധാനം വേണം. ഒരു ട്രാൻസ്ഫോർമറിൽ ഇത്ര കിലോവാട്ട് ഓൺഗ്രിഡ് വയ്ക്കാം എന്നുണ്ട്. അതെല്ലാം പരിശോധിച്ചു വേണം ഓൺഗ്രിഡിന് അപേക്ഷ നൽകാൻ. ‘ഫീസിബിലിറ്റി ചെക്കിങ്’ എന്നാണ് ഇതിനുപറയുന്നത്.  കേരളത്തിലെ പല സ്ഥലങ്ങളിലും കെ എസ് ഇ ബി യുടെ ട്രാൻസ്‌ഫോർമറിന്റെ സോളർ സ്ഥാപന പരിധി തീർന്നുകൊണ്ടിരിക്കുകയാണ്. ഫീസിബിലിറ്റി ഇല്ലാത്ത സ്ഥലങ്ങളിൽ ഹൈബ്രിഡ് സിസ്റ്റം ലഭ്യമാണ്.ആർക്കൊക്കെ അപേക്ഷിക്കാം?ലോൺ സൗകര്യം ലഭ്യമാണോ? അതെ. സോളർ ഇൻസ്റ്റലേഷനായി ദേശസാത്‌കൃത ബാങ്കുകളിൽ നിന്ന് കുറഞ്ഞ പലിശ നിരക്കിൽ ഈടില്ലാതെ വായ്പ ലഭ്യമാണ്. റീപ്പോ നിരക്കിനൊപ്പം 0.50% ചേർത്തുള്ള കുറഞ്ഞ പലിശ നിരക്കിൽ (നിലവിൽ പ്രതിവർഷം 5.75% നിരക്കിൽ) 10 വർഷം വരെയുള്ള കാലാവധിയിൽ വായ്പ ലഭിക്കും. അതിനാൽ ഉപഭോക്താക്കൾക്ക് മുഴുവൻ തുകയും മുൻകൂറായി മുടക്കേണ്ടി വരുന്നില്ല. കൂടുതൽ വിവരങ്ങൾക്ക് 9747423821 അപേക്ഷിക്കാനുള്ള ഓൺലൈൻ ലിങ്ക് https://shorturl.at/K5Tbs


Cinema ⏭️

Back to top button