LIFESTYLE

നല്ല അയൽപക്ക ബന്ധങ്ങൾക്ക് അടച്ചുറപ്പുള്ള ചുറ്റുമതിൽ വേണം; ഇനി കുറഞ്ഞ ചെലവിൽ മതിൽ പണിയാം


പണ്ട് വേലിപ്പരത്തി കൊണ്ടും മൺകയ്യാലകൾ കൊണ്ടും അതിർത്തി തിരിച്ച വീടുകൾ കേരളത്തിൽ  ധാരാളമുണ്ടായിരുന്നു. അന്നൊക്കെ കോൺക്രീറ്റ് മതിലുകൾ അയൽക്കാർ തമ്മിലുള്ള നിസ്സഹകരണത്തിന്റെ അടയാളമായി കണ്ടിരുന്നു. എന്നാലിന്ന് നല്ല അയൽപക്ക ബന്ധങ്ങൾക്ക് അടച്ചുറപ്പുള്ള ചുറ്റുമതിൽ അനിവാര്യമാണ് എന്ന ചിന്തയിലേക്ക് ആളുകളെത്തി.  കുറഞ്ഞ ചെലവിൽ, ഭംഗിയിൽ ഒട്ടും വിട്ടുവീഴ്ച വരുത്താതെ ചുറ്റുമതിൽ നിർമിക്കാനുള്ള ചില മാർഗങ്ങൾ നോക്കാം. തടി പാലറ്റുകൾതനി നാടൻ ഭംഗിയിൽ ചുറ്റുമതിൽ ഒരുക്കാൻ തടി പാലറ്റുകൾ ഉപയോഗിക്കാം. വീട്ടുമുറ്റത്ത് പൂന്തോട്ടം ഉണ്ടെങ്കിൽ തടിയിൽ നിർമിച്ച ഈ ചുറ്റുമതിലുകൾ അതിന്റെ ഭംഗി ഇരട്ടിയാക്കി കാണിക്കും. പരിസ്ഥിതി സൗഹൃദമായ രീതിയിൽ ചുറ്റുമതിൽ നിർമ്മിക്കാനുള്ള മാർഗം കൂടിയാണിത്. താരതമ്യേന ബജറ്റ് ഫ്രണ്ട്‌ലിയുമാണ്. വീടിന്റെ പുറം ഭാഗത്തെ പെയിന്റിങ്ങിനോട് ചേർന്നു പോകുന്ന പെയിന്റോ ഡിസൈനുകളോ പാലറ്റുകളിൽ ഉൾപ്പെടുത്തി കൂടുതൽ മനോഹരമാക്കുകയും ചെയ്യാം.പ്രീ കാസ്റ്റ് മതിൽപ്രത്യേക ആകൃതിയുള്ള മോൾഡിൽ കോൺക്രീറ്റ് നിറച്ച് മുൻകൂട്ടി തയാറാക്കുന്ന ബ്ലോക്കുകൾ ഉപയോഗിച്ച് ചുറ്റുമതിൽ ഒരുക്കിയെടുക്കാം. മതിൽ നിർമിക്കേണ്ട സ്ഥലത്തേക്ക് ഈ പ്രീകാസ്റ്റ് കട്ടകൾ എത്തിച്ച് സ്ഥാപിക്കുകയേ വേണ്ടൂ. നിർമാണ സമയം ലാഭിക്കാം എന്നതാണ് നേട്ടം.  താരതമ്യേന ചെലവും കുറവാണ്. നിർമാണത്തിൽ കോൺക്രീറ്റും സ്റ്റീലും  ഉപയോഗിച്ചിരിക്കുന്നതുകൊണ്ട് ഉറപ്പും ലഭിക്കും. എന്തെങ്കിലും മാറ്റം വരുത്തേണ്ട സമയത്ത് മതിൽ പൊളിച്ചു കളയാതെ അഴിച്ചുമാറ്റി പുനസ്ഥാപിക്കാം എന്ന സവിശേഷതയുമുണ്ട്. മെറ്റൽ നെറ്റ് മതിൽ


Cinema ⏭️

Back to top button