NEWS
90 ദിവസം താമസം, വീണ്ടും മൂന്ന് മാസം നീട്ടാം; പ്രവാസി കുടുംബങ്ങൾക്ക് ഏറെ പ്രയോജനകരം ദുബായുടെ ഈ ‘സൂപ്പർവീസ’, അറിയേണ്ടതെല്ലാം!

ദുബായിലേക്ക് ഇടയ്ക്കിടെ യാത്ര ചെയ്യുന്നവർക്ക് ഓരോ തവണയും പുതിയ ടൂറിസ്റ്റ് വീസ എടുക്കേണ്ടതില്ല. അഞ്ച് വർഷം കാലാവധിയുള്ള മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വീസയിലൂടെ ഈ കാലയളവിൽ പലതവണ യുഎഇയിലെത്താം. ബിസിനസ്, കുടുംബ ആവശ്യങ്ങൾ ഉൾപ്പെടെ വിവിധ ആവശ്യങ്ങൾക്കായി ദുബായിലേക്ക് പതിവായി വരുന്നവർക്ക് ഏറെ പ്രയോജനകരമാണ് ഈ വീസ. യോഗ്യതാ നിബന്ധനകൾ പാലിക്കുന്നവർക്ക് സ്പോൺസറോ ഹോസ്റ്റോ ഇല്ലാതെ വീസയ്ക്ക് അപേക്ഷിക്കാം.ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്‍റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സാണ് (GDRFA Dubai) ഈ വീസ നൽകുന്നത്. വീസയുടെ അഞ്ച് വർഷത്തെ കാലാവധിക്കിടെ യുഎഇയിലേക്ക് ഒന്നിലധികം തവണ പ്രവേശിക്കാനും മടങ്ങിപ്പോകാനും പുതിയ ടൂറിസ്റ്റ് വീസ എടുക്കേണ്ടതില്ല. യുഎഇയിൽ തുടർച്ചയായി 90 ദിവസം വരെ താമസിക്കാനും, ആവശ്യമായ നിബന്ധനകൾക്ക് വിധേയമായി 90 ദിവസം കൂടി നീട്ടാനും സൗകര്യമുണ്ട്.അപേക്ഷകന് അധിക രേഖകൾ ആവശ്യമായി വന്നാൽ അതിനായി അധിക ഫീസ് നൽകേണ്ടിവരാം. യുഎഇയിൽ തന്നെയിരുന്നുകൊണ്ടാണ് അപേക്ഷിക്കുന്നതെങ്കിൽ വീസ സ്റ്റാറ്റസ് മാറ്റുന്നതിനുള്ള അധിക ഫീസും നൽകണം. രണ്ട് മാസത്തിനകം യുഎഇയിലെത്തണം. വീസ ഇഷ്യൂ ചെയ്ത ദിവസം മുതൽ രണ്ട് മാസത്തിനുള്ളിൽ യുഎഇയിൽ പ്രവേശിക്കണം. ആവശ്യമെങ്കിൽ ഈ കാലയളവ് രണ്ട് മാസത്തേക്ക് കൂടി നീട്ടാനാകും. വീസ ഉടമ ആദ്യമായി യുഎഇയിൽ പ്രവേശിക്കുന്ന തീയതി മുതലാണ് ഒരു വർഷത്തെ കാലയളവ് കണക്കാക്കുന്നത്. സന്ദർശകർക്ക് ഒരു വർഷത്തിനുള്ളിൽ തുടർച്ചയായോ ഇടവിട്ടോ 90 ദിവസം വരെ യുഎഇയിൽ തങ്ങാം.
Fashion ⏭️


