LIFESTYLE

മധുരപ്രേമികളേ, കൊതിയൂറും പലഹാരങ്ങൾ ഇനി ഒഴിവാക്കേണ്ട; ജാഗ്രത വേണ്ടത് ഇക്കാര്യങ്ങളിൽ


പ്രതീകാത്മക ചിത്രം

മധുരം ഒരുപാട് ഇഷ്ടപ്പെടുന്നവർ ധാരളമുണ്ട്. എന്നാൽ പലരും ആരോഗ്യപ്രശ്നങ്ങൾ ഭയന്ന് ഒഴിവാക്കുകയാണ് പതിവ്. എന്നാൽ അത്രത്തേളം ത്യാഗം സഹിച്ച് കൊതിയുള്ള പലാഹാരങ്ങൾ ഇനി ഒഴിവാക്കേണ്ട. പകരം കഴിക്കുന്ന സമയത്തിലാണ് ജാഗ്രത വേണ്ടത്. എത്ര മധുരം കഴിക്കുന്നു എന്നതുപോലെ തന്നെ പ്രധാനമാണ് എപ്പോൾ കഴിക്കുന്നുവെന്നതും.

മധുരം ഒഴിവാക്കേണ്ട സമയം

ഒരിക്കലും വെറും വയറ്റിലോ വിശന്നിരിക്കുമ്പോഴോ മധുരം കഴിക്കാൻ തിരഞ്ഞെടുക്കരുതെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. വെറും വയറ്റിൽ മധുരം കഴിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുകയും കുറച്ചു കഴിഞ്ഞ് ഇത് പെട്ടെന്ന് താഴുകയും ചെയ്യും. ഇത് ക്ഷീണം,​ അമിത വിശപ്പ്,​ ഹോർമോൺ വ്യതിയാനം എന്നിവയ്ക്ക് കാരണമാകും.

വിശന്നിരിക്കുമ്പോൾ മധുരം തിരഞ്ഞെടുത്താൽ അതിൽ ആവശ്യത്തിന് പോഷകങ്ങളോ പ്രോട്ടീനോ നാരുകളോ ഇല്ലാത്തതിനാൽ പെട്ടെന്ന് ദഹിക്കുകയും ഉടനെ തന്നെ വിശപ്പ് വീണ്ടും തുടങ്ങുകയും ചെയ്യും. ഇത് വീണ്ടും വീണ്ടും മധുരം കഴിക്കാനുള്ള തോന്നൽ ഉണ്ടാക്കും. കൂടാതെ ഒഴിഞ്ഞ വയറ്റിൽ മധുരം എത്തുമ്പോൾ ശരീരം ഇൻസുലിൻ അമിതമായി ഉത്പാദിപ്പിക്കേണ്ടി വരുന്നു. ഇത് പതിവായാൽ ഇൻസുലിൻ പ്രതിരോധത്തിനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുകയും ദീർഘകാലാടിസ്ഥാനത്തിൽ ടൈപ്പ്-2 പ്രമേഹത്തിനുള്ള അപകടസാദ്ധ്യത കൂട്ടുകയും ചെയ്യാം.

കൂടാതെ,​ ഉറങ്ങുന്നതിന് തൊട്ടുമുമ്പ് മധുരം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടാനും ഉറക്കത്തെ തടസപ്പെടുത്താനും സാദ്ധ്യതയുണ്ട്.

മധുരം എപ്പോൾ കഴിക്കണം?​

ശരീരത്തിന്റെ ദഹനശേഷിയും ഇൻസുലിൻ പ്രതികരണവും ഏറ്റവും മികച്ചതായിരിക്കുമ്പോൾ മധുരം കഴിക്കുന്നതാണ് ഏറ്റവും നല്ലത്. രാവിലെയോ, ഉച്ചഭക്ഷണത്തിന് ശേഷമോ മധുരം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയാൻ സഹായിക്കും.

കഠിനമായ വ്യായാമത്തിന് ശേഷം പേശികൾക്ക് ഗ്ലൂക്കോസ് ആവശ്യമായി വരും. ഈ സമയത്ത് കഴിക്കുന്ന മധുരം ഊർജം വീണ്ടെടുക്കാൻ സഹായിക്കും. പച്ചക്കറികൾ,​ പയറുവർഗങ്ങൾ എന്നിവ കഴിച്ച ശേഷം മധുരപലഹാരങ്ങൾ കഴിക്കുകയാണെങ്കിൽ ശരീരത്തിൽ നേരത്തെ എത്തിയ പ്രോട്ടീൻ,​ നാരുകൾ,​ മറ്റ് പോഷകങ്ങൾ എന്നിവ പഞ്ചസാര സാവധാനത്തിൽ ആഗിരണം ചെയ്യാൻ സഹായിക്കും. ഇതിലൂടെ രക്തത്തിൽ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയാൻ കഴിയും.

മധുരപലഹാരങ്ങൾ ഒരിക്കലും യഥാർത്ഥ ഭക്ഷണത്തിന് പകരമാകരുതെന്നും മറിച്ച് ചെറിയ അളവിലും പരിമിതമായ അളവിലും കഴിക്കണമെന്നും ഡോക്ട‌ർമാർ പറയുന്നു. മാത്രമല്ല പ്രമേഹമോ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളോ ഉള്ളവർ മധുരപലഹാരങ്ങൾ കഴിക്കുന്നതിന് മുമ്പ് ഡോക്ടറുടെ അഭിപ്രായം തേടേണ്ടതാണ്.

English Summary

Health experts say you don’t have to completely avoid sweets, but eating them at the right time is important. Consuming sweets on an empty stomach can cause a rapid spike and drop in blood sugar, leading to fatigue, increased hunger, and, over time, a higher risk of insulin resistance and type 2 diabetes. The best time to enjoy sweets is after a balanced meal or after exercise, as protein, fiber, and physical activity help slow sugar absorption and improve glucose utilization. Doctors also advise eating sweets in moderation and consulting a physician if you have diabetes or other blood sugar-related conditions.
RELATED TOPICS: BEST TIME TO EAT SWEETS, HEALTH TIPS SWEETS, SWEETS AFTER MEAL, SWEET EATING HABITS, MADHURAM


Source link

Back to top button