എറണാകുളം – കായംകുളം മെമുവിൽ പുക; ട്രെയിനുകൾ വൈകിയോടുന്നു

എറണാകുളം – കായംകുളം മെമു
കോട്ടയം: എറണാകുളം – കായംകുളം മെമുവിൽ പുക. മാവേലിക്കര പിന്നിട്ട് ട്രെയിൻ കായംകുളത്ത് എത്താറായപ്പോഴാണ് പുക ഉയരുന്നത് കണ്ടത്. തുടർന്ന് നടക്കാവ് റെയിൽവേ ഗേറ്റിനടുത്തെത്തിയപ്പോൾ ട്രെയിൻ നിർത്തി യാത്രക്കാരെ പുറത്തിറക്കി.
മെമു ഈഴേര ഭാഗത്തെത്തിയപ്പോൾ ട്രാക്കിൽ പണിയെടുക്കുകയായിരുന്ന ട്രാക്ക് മെയിന്റനർമാരാണ് ട്രെയിനിന്റെ പിൻഭാഗത്തുനിന്ന് വലിയതോതിൽ പുക ഉയരുന്നത് കണ്ടത്. ഇവർ ഉടൻതന്നെ ലെവൽ ക്രോസുകളിൽ വിവരമറിയിച്ചു. ഇവിടെനിന്ന് ജീവനക്കാർ റെയിൽവേ അധികൃതരെ ബന്ധപ്പെടുകയും അവരുടെ നിർദേശമനുസരിച്ച് കൊയ്പ്പള്ളി കരാമ ഭാഗത്ത് നിർത്തുകയുമായിരുന്നു. സാങ്കേതിക വിദഗ്ദ്ധരെത്തി പരിശോധന നടത്തിയതിൽ ബ്രേക്കിലെ തകരാർ കണ്ടെത്തി.
ട്രെയിനിൽ പരിശോധന പുരോഗമിക്കുകയാണ്. പാളങ്ങളിലും പരിശോധന നടത്തുന്നുണ്ട്. ആർക്കും പരിക്ക് റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തെത്തുടർന്ന് ട്രെയിനുകൾ വൈകിയോടുമെന്ന് അറിയിപ്പുണ്ട്. നിലവിൽ ഒറ്റ പാളത്തിലൂടെ മാത്രമായി ട്രെയിൻ ഗതാഗതം ക്രമീകരിച്ചിരിക്കുകയാണ്.
English Summary
Smoke was detected in the Ernakulam-Kayamkulam MEMU train near Kayamkulam, leading to an emergency stop at Koyippally Karama. Track maintainers first observed smoke from the rear, prompting passengers to disembark safely. A technical inspection revealed a brake malfunction. No injuries were reported, but train services face delays, with traffic redirected to a single track.
Source link
NEWS
Read News
Read News✅


