NEWS
ബസിന് മുന്നിലേക്ക് ഒറ്റച്ചാട്ടം; പെട്ടെന്ന് ബ്രേക്കിട്ട് ഡ്രൈവർ, യുവാവിന് ഗുരുതര പരുക്ക്

കോഴിക്കോട് ∙ സ്വകാര്യ ബസ് സ്റ്റാൻഡിനു സമീപം, ഓടുന്ന ബസിനു മുന്നിൽചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം. കോഴിക്കോട് മാവൂര്‍ റോഡില്‍ ആര്‍പി മാളിന് സമീപം വ്യാഴം രാവിലെ 10.24 ന് ആണ് സംഭവം.റോഡരികില്‍ നില്‍ക്കുകയായിരുന്ന യുവാവ് പെട്ടെന്ന് സ്വകാര്യ ബസിന് മുന്നിലേക്കു ചാടുകയായിരുന്നു. ഡ്രൈവര്‍ ഉടന്‍ ബ്രേക്ക് ചവിട്ടിയെങ്കിലും യുവാവിന് ഗുരുതരമായി പരുക്കേറ്റു. ബസിന്റെ ഡാഷ് ബോർഡ് ക്യാമറയിൽ നിന്ന് ലഭിച്ച ദൃശ്യങ്ങളിൽ യുവാവ് ബസിനു മുന്നിലേക്ക് ചാടി വീഴുന്നത് വ്യക്തമാണ്. നാട്ടുകാരും പൊലീസും ചേര്‍ന്ന് യുവാവിനെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Fashion ⏭️




