NEWS

‘അനീതിയുടെ രാജാവ്’; യൂറോപ്യൻ പാർലമെന്റിനു മുന്നിൽ ഡോണൾഡ് ട്രംപിന്റെ നഗ്ന പ്രതിമ: സ്വർണം പൂശി നിർമാണം


സ്ട്രാസ്ബൂർ (ഫ്രാൻസ്) ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നഗ്ന പ്രതിമ യൂറോപ്യൻ പാർലമെന്റിനു മുന്നിൽ. ഡാനിഷ് കലാകാരനായ ജെൻസ് ഗൽഷിയോ നിർമിച്ച പ്രതിമയാണ്  കഴിഞ്ഞ ദിവസം അനാച്ഛാദനം ചെയ്തത്. ‘ദ് ഓറഞ്ച് പ്ലേഗ്’ എന്ന് പേരിട്ടിട്ടുള്ള എട്ടടി ഉയരമുള്ള പ്രതിമ 23 കാരറ്റ് സ്വർണം പൂശിയാണ് നിർമിച്ചിട്ടുള്ളത്. ഒരു കയ്യിൽ ഗോൾഫ് ക്ലബ്ബും മറുകയ്യിൽ തുലാസും പിടിച്ച രീതിയിലാണ് ശില്പം. പ്രതിമയ്ക്കു താഴെ ലോകത്തിന്റെ ആകൃതിയിലുള്ള ബോളുമുണ്ട്. ഒരു ചെറിയ മനുഷ്യന്റെ തോളത്തേറി ട്രംപ് നിൽക്കുന്ന പ്രതിമയ്ക്ക് ‘അനീതിയുടെ രാജാവ്’ എന്ന പരിഹാസരൂപേണയുള്ള ടൈറ്റിലും നൽകിയിട്ടുണ്ട്. ‘ഞാൻ ഒരു മനുഷ്യന്റെ ചുമലിൽ ഇരിക്കുന്നു. എന്റെ ഭാരം കാരണം ഇയാൾ വീഴാറായി. അയാളെ സഹായിക്കുന്നതിനായി, അവന്റെ പുറത്തുനിന്ന് ഇറങ്ങുന്നതൊഴികെ ഞാൻ എന്തും ചെയ്യും.’–എന്നും പ്രതിമയ്ക്ക് താഴെ എഴുതിയിട്ടുണ്ട്.(Disclaimer: ഈ വാർത്തയ്‌ക്കൊപ്പമുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @Barbarabonte എന്ന എക്സ് അക്കൗണ്ടിൽനിന്ന് എടുത്തിട്ടുള്ളതാണ്.)


Fashion ⏭️

Back to top button