BUSINESS
ക്ഷേമപെൻഷൻകാർക്ക് ലോട്ടറി; നിബന്ധനകളിൽ വിപ്ലവം, എ.സി ആഡംബരമല്ല, ചെറിയ കാർ തടസ്സമാകില്ല, സാധാരണക്കാർക്ക് ആശ്വാസം

കേരളത്തിലെ ക്ഷേമ പെൻഷൻ കാർക്ക് ആശ്വാസമേകി സംസ്ഥാന സർക്കാരിന്റെ തീരുമാനങ്ങൾ. ക്ഷേമ പെൻഷൻ അർഹതാ മാനദണ്ഡങ്ങളിൽ നിന്ന് വീടുകളിലെ എയർ കണ്ടീഷൻ,1000 സിസിയിൽ താഴെയുള്ള വാഹനങ്ങൾ എന്നിവ ഒഴിവാക്കി. ഇവ രണ്ടും മാനദണ്ഡങ്ങളിൽ നിന്ന് എടുത്തു മാറ്റണമെനന്ന ആവശ്യം ഏറെ നാളുകളായി ഉന്നയിക്കപ്പെട്ടിരുന്നു.യാഥാർത്ഥ്യ ബോധമുള്ള പരിഷ്ക്കാരംരോഗികൾ അടക്കമുള്ള വീടുകളിൽ പലയിടങ്ങളിലും എയർ കണ്ടീഷൻ ആവശ്യമായി വരുന്നു. 1000 സിസിയിൽ താഴെ കാറുകൾ ഉണ്ടെന്ന കാരണത്താലും മുതിർന്ന പൗരന്മാർക്ക് ക്ഷേമ പെൻഷൻ നിഷേധിക്കപ്പെടുന്ന സാഹചര്യമുണ്ടായിരുന്നു.സാമൂഹ്യ പെൻഷനുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ കാലോചിതമായി പരിഷ്ക്കരിക്കുമെന്ന് നേരത്തെ മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു. 2026 ജൂണിൽ ടി.പി അഷ്റഫ് അലി എം.എൽ.എ ഉന്നയിച്ച സബ്മിഷനുള്ള മറുപടിയെന്ന നിലയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്1000 സിസിയിൽ താഴെയുള്ള വാഹനങ്ങളിൽ ചെറിയ കാറുകളാണ് പ്രധാനമായും ഉൾപ്പെടുക. ഓട്ടോറിക്ഷകളും ഈ വിഭാഗത്തിലാണ് ഉൾപ്പെടുക. ഇവ സ്വന്തമായിുള്ളതിന്റെ പേരിൽ നിരവധി വയോജനങ്ങൾക്ക് ക്ഷേമ പെൻഷൻ ലഭിക്കാത്തതായി മുമ്പ് റിപ്പോർട്ടുകളുണ്ടായിരുന്നു.പുതിയ തീരുമാനം സാധാരണക്കാർക്ക് ആശ്വാസം പകരാൻ പോന്നതാണ്. തദ്ദേശ സ്വയംഭരണ വകുപ്പാണ് തീരുമാനം അറിയിച്ചത്. പരിഷ്ക്കാരം നടപ്പാകുന്നതോടെ കൂടുതൽ അർഹരായ ആളുകളിലേക്ക് ക്ഷേമ പെൻഷൻ ആനുകൂല്യം ലഭ്യമാകുംക്ഷേമപെൻഷൻസാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുതിർന്ന പൗരന്മാർ, വിധവകൾ, ഭിന്നശേഷിക്കാർ തുടങ്ങിയവർക്ക് അന്തസ്സോടെ ജീവിക്കാനുള്ള സാഹചര്യം ഉറപ്പാക്കാനായി കേരള സർക്കാർ നടപ്പാക്കുന്ന സുപ്രധാന ക്ഷേമ പദ്ധതിയാണ് ക്ഷേമ പെൻഷൻ/സാമൂഹിക സുരക്ഷാ പെൻഷൻ എന്നത്. തദ്ദേശ സ്വയം ഭരണ വകുപ്പ് വഴിയാണ് ഈ പെൻഷൻ വിതരണം നടത്തുന്നത്.പുതിയ പരിഷ്ക്കാരത്തിന്റെ നേട്ടങ്ങൾസാധാരണക്കാർക്കും, രോഗികൾക്കുമാണ് പുതിയ പരിഷ്ക്കാരം വലിയ ആശ്വാസം പകരുക. കിടപ്പു രോഗികൾ, ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവർ, വയോധികർ തുടങ്ങിയവർക്ക് ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരമോ, കടുത്ത ചൂടിൽ നിന്ന് ആശ്വാസം ലഭിക്കുന്നതിനോ മുറികളിൽ എ.സി വെക്കുന്നത് ആഡംബരമായി കാണാൻ കഴിയില്ലെന്ന പൊതുവികാരമാണ് അംഗീകരിക്കപ്പെട്ടത്.സെക്കൻഡ് ഹാൻഡ് വാഹനമുള്ളവർക്കും പെൻഷൻ പുനഃസ്ഥാപിക്കപ്പെടുമെന്നതാണ് മറ്റൊരു നേട്ടം. ചെറിയ ആവശ്യങ്ങൾക്കോ, ഭിന്നശേഷിക്കാരായ കുടുംബാംഗങ്ങളുടെ യാത്രകൾക്കോ വേണ്ടി പഴയ ചെറിയ കാറുകളോ, സ്കൂട്ടറുകളോ ഉപയോഗിക്കുന്ന നിർദ്ധനരായ പതിനായിരക്കണക്കിന് കുടുംബങ്ങൾക്ക് പെൻഷൻ തടസ്സപ്പെടുന്ന അവസ്ഥയ്ക്ക് ഇതോടെ പരിഹാരമായി.അനർഹരായവരെ ഒഴിവാക്കാൻ നടത്തിയ മുൻകാല പരിശോധനകളിൽ (ഓഡിറ്റ് ചെക്ക്) എ.സി, വാഹനം എന്നിവ മാത്രം മാനദണ്ഡമാക്കി നിർദ്ധനരായ പലരുടെയും പെൻഷൻ തടഞ്ഞിരുന്നു. പുതിയ തീരുമാനം നടപ്പാകുന്നതോടെ ഇവർക്ക് വീണ്ടും പെൻഷൻ തുക ലഭിച്ചു തുടങ്ങുംഗുണഭോക്താക്കളുടെ എണ്ണം വർധിക്കുന്നത് സംസ്ഥാന സർക്കാരിന്റെ ചെലവ് വർധിപ്പിക്കുന്ന കാര്യമാണ്. അർഹതയുള്ളവർക്ക് ആനുകൂല്യം ഉറപ്പാക്കുമ്പോൾത്തന്നെ, വ്യാജ അപേക്ഷകൾ ഒഴിവാക്കാനുള്ള നടപടികളുണ്ടാകും. ആധാർ സീഡിങ്ങും, മസ്റ്ററിങ്ങും റവന്യൂ-താലൂക്ക് തലങ്ങളിലെ ഫീൽഡ് പരിശോധനകളും സർക്കാർ കർശനമായിത്തന്നെ തുടരും.
Read News




