AUTO

മധ്യപ്രദേശിന്റെ ഹൃദയത്തിലേക്ക് ഒരു റോയൽ ബുള്ളറ്റ് യാത്ര


മധ്യപ്രദേശിന്റെ കാടുകളിലൂടെയും മലനിരകളിലൂടെയും ചരിത്രമുറങ്ങുന്ന വഴികളിലൂടെയും ഒരു വ്യത്യസ്ത മോട്ടോർസൈക്കിൾ യാത്ര. റോയൽ എൻഫീൽഡും മധ്യപ്രദേശ് ടൂറിസം ബോർഡും ചേർന്ന് ഒരുക്കിയ പ്രത്യേക മോട്ടോർസൈക്കിൾ റൈഡിനാണ് ഒക്ടോബർ ഒന്നിന് ഭോപ്പാലിൽ നിന്ന് തുടക്കമായത്. 2026 മുതൽ 2028 വരെ നീളുന്ന രണ്ട് വർഷത്തെ ധാരണാപത്രത്തിന്റെ ഭാഗമായാണ് ഈ റൈഡ്. ഉത്തരവാദിത്തത്തോടെയുള്ള റൈഡിങ്, പ്രകൃതിയോടും പ്രാദേശിക സംസ്കാരത്തോടുമുള്ള ആദരം, മധ്യപ്രദേശിന്റെ യഥാർഥ മുഖത്തെ അടുത്തറിയുന്ന യാത്രകൾ എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.ഭോപ്പാലിൽ നിന്ന് കാടുകളിലേക്ക്ഭോപ്പാൽ – പച്മഢി – പെഞ്ച് – കൻഹ – ബാന്ധവ്ഗഢ് – പന്ന – ഭോപ്പാൽ എന്നതാണ്  യാത്രയുടെ റൂട്ട്. ഏകദേശം 1520 കിലോമീറ്റർ ദൂരമാണ് പത്ത് ദിവസത്തെ യാത്രയിൽ പിന്നിടുന്നത്.മലനിരകളിലെ വളവുകൾ, കാടുകൾക്കിടയിലൂടെയുള്ള റോഡുകൾ, ചരിത്രത്തിന്റെ അടയാളങ്ങൾ ശേഷിക്കുന്ന ഗ്രാമീണ വഴികൾ തുടങ്ങി വൈവിധ്യമാർന്ന ഭൂപ്രകൃതിയിലൂടെയാണ് റൈഡ് പിന്നിടുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ 20 റൈഡർമാരാണ്  പങ്കെടുക്കുന്നത്. അടുത്തിടെ വിപണിയിലെത്തിയ റോയൽ എൻഫീൽഡ് ബുള്ളറ്റ് 650 ആണ് റൈഡർമാരുടെ കൂട്ടാളി. ബുള്ളറ്റിന്റെ ക്ലാസിക് സ്വഭാവവും മധ്യപ്രദേശിന്റെ പ്രകൃതിഭംഗിയും ഒന്നിക്കുമ്പോൾ യാത്രയ്ക്ക് മറ്റൊരു ഭാവമാണ് ലഭിക്കുന്നത്.ടൂറിസ്റ്റ് സ്പോട്ടുകൾക്കപ്പുറംമധ്യപ്രദേശിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിൽ മാത്രം യാത്ര ഒതുങ്ങുന്നില്ല. സാധാരണയായുള്ള വിനോദസഞ്ചാര പാതകളിൽനിന്ന് മാറി സംസ്ഥാനത്തിന്റെ പ്രകൃതിയെയും ചരിത്രത്തെയും പ്രാദേശിക ജീവിതത്തെയും അടുത്തറിയാൻ ലക്ഷ്യമിട്ടുള്ള ഈ റൈഡ് പെഞ്ച്, കൻഹ, ബാന്ധവ്ഗഢ് തുടങ്ങിയ വനമേഖലകളിലൂടെയാണ് കടന്ന് പോവുന്നത് .മധ്യപ്രദേശിന്റെ വന്യജീവി സമ്പത്ത് നേരിൽ കാണാൻ റൈഡ് അവസരമൊരുക്കുന്നതിനൊപ്പം തന്നെ ഗ്രാമീണ ജീവിതങ്ങളെ തൊട്ടറിഞ്ഞാണ് യാത്ര.


Sports ⏭️

Back to top button