LIFESTYLE
കടമില്ല, സമാധാനമുണ്ട്: 4 സെന്റിൽ 15 ലക്ഷത്തിന്റെ വീട്; വിഡിയോ

നിർമാണ ചെലവുകൾ കുതിക്കുന്ന ഈ കാലത്ത് ലോ കോസ്റ്റ് വീടുകൾ അപൂർവതയായി മാറുകയാണ്. സ്ഥല-സാമ്പത്തിക പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് നിർമിച്ച ഒരു വീടിന്റെ വിശേഷങ്ങൾ കണ്ടാലോ?…ആലപ്പുഴ ജില്ലയിലെ മാവലിക്കരയിൽ നാലര സെന്റില്‍ 700 സ്ക്വയർ ഫീറ്റിൽ സ്ട്രക്ച്ചറും ഫർണിഷിങ്ങും സഹിതം 15 ലക്ഷം രൂപക്ക് പൂർത്തിയാക്കിയ കുട്ടിവീട്.മാവേലിക്കര റെയിൽവേ സ്റ്റേഷന് തൊട്ടടുത്തായി രണ്ടു കടമുറികളോടുകൂടിയ ചെറിയ വീടായിരുന്നു നേരത്തെ ഉണ്ടായിരുന്നത്. റെയിൽവേ മേൽപാലത്തിനു വേണ്ടി സ്ഥലം എടുത്തപ്പോൾ ഇത് പൊളിച്ചു മാറ്റേണ്ടി വന്നു. അങ്ങനെ കിട്ടിയ നഷ്ടപരിഹാരവും കുറച്ച് സമ്പാദ്യവും ചേർത്ത് ബാക്കിയുള്ള സ്ഥലത്ത് ഒരു കൊച്ചു വീട് പണിയുകയായിരുന്നു.നീളത്തിലുള്ള നാലര സെന്റുള്ള പ്ലോട്ടാണിത്. പിറകിലേക്ക് പോകുംതോറും വീതി കുറഞ്ഞു വരുന്ന ഇറെഗുലർ പ്ലോട്ടിന് അനുസൃതമായിട്ടാണ് വീട് രൂപകല്പന ചെയ്തിരിക്കുന്നത്. പ്ലോട്ടിനകത്ത് ഫിറ്റ് ആകുന്ന രീതിയില്‍ ഫ്ലാറ്റ് ബോക്സ് ആകൃതിയിലാണ് വീടിന്റെ എലിവേഷൻ. ഭാവിയിൽ സാമ്പത്തികം വരുന്ന മുറയ്ക്ക് മുകളിലേക്ക് വിപുലപ്പെടുത്താനായിട്ട് ഓപ്പൺ ടെറസും കൊടുത്തിട്ടുണ്ട്. റെയിൽവേ ട്രാക്കിനടുത്ത് വീട് പണിയുമ്പോൾ കെട്ടുറപ്പിന്റെ കാര്യത്തിൽ ശ്രദ്ധിക്കേണ്ടതുണ്ട്. ട്രെയിൻ സ്ഥിരമായി പോകുമ്പോൾ ഉണ്ടാകുന്ന പ്രകമ്പനങ്ങൾ ദീർഘകാലയളവിൽ വീടിന്റെ കെട്ടുറപ്പിനെ ബാധിക്കാൻ സാധ്യതയുണ്ട്. അത് പരിഹരിക്കുന്ന രീതിയിൽ വേണം അടിത്തറ അടക്കം നിർമിക്കാൻ. ഇതൊരു കൊച്ചു വീടാണെങ്കിലും അടിത്തറയുടെ കാര്യത്തിൽ ആ ശ്രദ്ധ പുലർത്തിയാണ് വീട് നിർമിച്ചിട്ടുള്ളത്. ചെറിയ സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, രണ്ട് ബെഡ്റൂംസ് അറ്റാച്ഡ് ബാത്റൂം ഇത്രയുമാണ് ഏകദേശം 700 സ്ക്വയർ ഫീറ്റിൽ ഒരുക്കിയിട്ടുള്ളത്.സിറ്റ്ഔട്ടിലേക്ക് വരുമ്പോൾ സ്റ്റെപ്പ് കയറാനായി വയോജന സൗഹൃദമായിട്ട് ഒരു ഹാൻഡ് ബാർ നൽകി.
Cinema ⏭️


