NEWS
ഡോക്ടറിൽനിന്ന് കവർന്ന ഫോൺ പീഡനത്തിനിരയായ സ്ത്രീയുടെ കൈവശം എങ്ങനെ?; ജോൺസൺ വിദേശത്തേക്ക് കടന്നോ?

കൊച്ചി∙ തൃപ്പൂണിത്തുറയിൽ നിന്നുള്ള യുവതി നൽകിയ ലൈംഗിക പീഡന പരാതിയിൽ കേസെടുത്തെങ്കിലും പ്രതിയായ ഡോ. ജോൺസൺ കെ. വർഗീസ് രാജ്യം വിട്ടതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇദ്ദേഹത്തെ കണ്ടെത്താനായി ശനിയാഴ്ച ഔദ്യോഗികമായി ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചെങ്കിലും ഇപ്പോഴും ഇദ്ദേഹം ഒളിവിലാണ്.
നടി അതുല്യ ചന്ദ്ര ഉൾപ്പെടെയുള്ളവർ ഉൾപ്പെട്ട ബ്ലാക്ക്മെയിലിങ് കേസിൽ പരാതിക്കാരനായിരുന്ന വ്യക്തിയാണ് ഈ ഡോക്ടർ. എന്നാൽ, നടിയുടെ ബന്ധു നൽകിയ പുതിയ പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസമാണ് ഡോക്ടർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇദ്ദേഹത്തിന്റെ ഫോൺ പരിശോധിച്ചതിൽ നിന്ന് പന്ത്രണ്ടോളം യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ പൊലീസ് നേരത്തെ കണ്ടെടുത്തിരുന്നു.




