മുടിക്ക് തിളക്കവും മൃദുത്വവും നല്കാന് മൂന്ന് ചേരുവകളുള്ള ഹെയര്‍ പാക്ക്; 30 മിനിറ്റില്‍ ഫലം

പ്രതീകാത്മക ചിത്രം
ആരോഗ്യത്തിന് അത്യാവശ്യമായ പ്രോട്ടീൻ ധാരാളം അടങ്ങിയ ഒന്നാണ് മുട്ട. ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് പോലെ തന്നെ മുടിയുടെ സംരക്ഷണത്തിലും മുട്ടയ്ക്ക് വലിയ പങ്കുണ്ട്. മുടിയുടെ തിളക്കം വർദ്ധിപ്പിക്കാനും മൃദുത്വം നിലനിർത്താനും മുട്ട സഹായിക്കുമെങ്കിലും, ഇതിന്റെ അസഹ്യമായ ഗന്ധം കാരണം പലരും ഇത് തലയിൽ പുരട്ടാൻ വിമുഖത കാണിക്കാറുണ്ട്. മുട്ടയുടെ മണം അലട്ടാതെ തന്നെ എങ്ങനെ മുടിയിൽ പ്രയോഗിക്കാം എന്ന് നോക്കാം. ശരിയായ രീതിയിൽ ഈ പാക്കുകൾ ഉപയോഗിച്ചാൽ മുടി കരുത്തോടെ വളരാനും പട്ടുപോലെയുള്ള മൃദുത്വം ലഭിക്കാനും സഹായിക്കും.
കാപ്പിപ്പൊടിയും മുട്ടയും ചേർത്തുള്ള പാക്ക്
ഒരു മുട്ടയും ഒരു സ്പൂൺ കാപ്പിപ്പൊടിയും നന്നായി യോജിപ്പിച്ച് മിശ്രിതമാക്കുക. ഇത് മുടിയിലും ശിരോചർമ്മത്തിലും പുരട്ടി അഞ്ച് മുതൽ പത്ത് മിനിറ്റ് വരെ മൃദുവായി മസാജ് ചെയ്യുക. ഏകദേശം അരമണിക്കൂറിന് ശേഷം കഴുകിക്കളയാവുന്നതാണ്. കാപ്പിപ്പൊടിയുടെ തീവ്രമായ മണം മുട്ടയുടെ ഗന്ധത്തെ പൂർണ്ണമായും ഇല്ലാതാക്കുന്നു. കൂടാതെ, ശിരോചർമ്മത്തിന്റെ ആരോഗ്യത്തിന് ഈ പാക്ക് വളരെ ഉത്തമമാണ്.
പഴവും മുട്ടയും ചേർത്തുള്ള പാക്ക്
വരണ്ട മുടിക്ക് മൃദുത്വം നൽകാനും മുടി ഒതുങ്ങി കിടക്കാനും നേന്ത്രപ്പഴവും മുട്ടയും ചേർത്തുള്ള മിശ്രിതം ഏറെ സഹായിക്കും. ഇതിനായി ഒരു പാത്രത്തിൽ ഒരു സ്പൂൺ തൈര്, ഒരു മുട്ട, ഒരു പഴം എന്നിവ ചേർത്ത് മിക്സിയിൽ നന്നായി അടിച്ചെടുക്കുക. ഇത് തലയിൽ തേച്ചുപിടിപ്പിച്ച് 15 മുതൽ 30 മിനിറ്റ് വരെ വെക്കുക. ശേഷം സാധാരണ വെള്ളത്തിൽ കഴുകിക്കളയാം. മുടിക്ക് സ്വാഭാവികമായ തിളക്കവും പട്ടുപോലെയുള്ള മൃദുത്വവും ലഭിക്കാൻ ഈ കൂട്ട് സഹായിക്കും.




