വിജയ് സേതുപതി ചിത്രം ബത്ത ഫസ്റ്റ് ലുക്ക്

വിജയ് സേതുപതി നായകനായി ബാലാജി തരണീധരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ബത്ത എന്ന് പേരിട്ടു. ലിജോമോൾ ജോസ് ആണ് നായിക. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ചുണ്ടിൽ എരിയുന്ന ബീഡിയുമായുള്ള വിജയ് സേതുപതി ആണ് പോസ്റ്ററിൽ. സായ് അഭ്യങ്കർ സംഗീതം ഒരുക്കുന്നു.എ ഫോർ ആപ്പിൾ പ്രൊഡക്ഷൻസിന്റെ ബാനറിൽ അറ്റ്ലി ആണ് നിർമ്മാണം. ഒക്ടോബർ ഒന്നിന് ലോക വ്യാപകമായി റിലീസ് ചെയ്യും. 2012 ൽ ബാലാജി തരണീധരൻ സംവിധായകനായി അരങ്ങേറ്റം കുറിച്ച ചിത്രം ആണ് കോമഡി ഗണത്തിൽപ്പെടുന്ന നടുവില കൊഞ്ചം പക്കത്ത കാണോം.സീതാകത്തി, സൂപ്പർ ഡീലക്സ് എന്നിവയാണ് മറ്റു ചിത്രങ്ങൾ.ഇൗ ചിത്രങ്ങളിൽ എല്ലാം വിജയ് സേതുപതി ആയിരുന്നു നായകൻ.ഇത് നാലാം തവണയാണ് വിജയ് സേതുപതിയും ബാലാജി തരണീധരനും ഒരുമിക്കുന്നത്.മിഷ്കിൻ സംവിധാനം ചെയ്യുന്ന ട്രെയിൻ, തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന സ്ളം ഡോഗ് എന്നിവയാണ് റിലീസിന് ഒരുങ്ങുന്ന വിജയ് സേതുപതി ചിത്രങ്ങൾ.പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന സ്ളം ഡോഗിൽ മലയാള താരം സംയുക്ത നായികയായി എത്തുന്നു.
ബോളിവുഡ് താരം തബു ശക്തമായ കഥാപാത്രമാകുന്നു.
Business ⏭️


