NEWS

തച്ചങ്കരിയുടെ ശിക്ഷ മരവിപ്പിച്ചു, ജാമ്യം

കൊച്ചി: അനധികൃത സ്വത്തു സമ്പാദനക്കേസിൽ മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിയുടെ നാലു വർഷത്തെ തടവുശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു. ജാമ്യവും അനുവദിച്ചു. അഞ്ച് ലക്ഷം രൂപയുടെ സ്വന്തം ബോണ്ടും തുല്യ തുകയുടെ രണ്ട് ആൾജാമ്യവുമാണ് മുഖ്യ ജാമ്യവ്യവസ്ഥ.

തച്ചങ്കരി വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കോട്ടയം വിജിലൻസ് കോടതിയുടെ കണ്ടെത്തലിൽ തെറ്റില്ലെന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ വ്യക്തമാക്കി. നാലു വർഷത്തെ തടവു മാത്രമാണെന്നത് കണക്കിലെടുത്താണ് മരവിപ്പിക്കുന്നത്. വിജിലൻസ് കോടതി വിധിച്ച പിഴയായ 30.84 ലക്ഷം രൂപയുടെ 75 ശതമാനം കോടതിയിൽ കെട്ടിവയ്‌ക്കണം. വിദേശത്ത് പോകണമെങ്കിൽ ഹൈക്കോടതിയുടെ അനുമതി വേണം. ശിക്ഷ റദ്ദാക്കണമെന്ന തച്ചങ്കരിയിടെ അപ്പീലിൽ പിന്നീട് വിശദ വാദം കേൾക്കും.

2003-2007 കാലയളവിൽ 30.84 ലക്ഷം രൂപയുടെ വരവിൽ കവിഞ്ഞ സ്വത്ത് തച്ചങ്കരി സമ്പാദിച്ചെന്നാണ് വിജിലൻസ് കോടതി കണ്ടെത്തിയത്. സെപ്തംബ‌ർ 18നാണ് തച്ചങ്കരി ജയിലിലായത്.

Read News ⏭️

Back to top button