NEWS
സാറയുടെ ‘സ്വന്തം’ വീട്; സച്ചിൻ വാങ്ങിയത് 39 കോടിക്ക്; 4 കൊല്ലം കൊണ്ടു മിനുക്കി, ഇപ്പോഴത്തെ വില… ?

സാറ സച്ചിൻ തെൻഡുൽക്കർ ഏവർക്കും സുപരിചിതയാണ്; യുവ സംരംഭക എന്ന നിലയിലും ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ മകൾ എന്ന നിലയിലും. ഒക്ടോബർ 12ന് സാറയുടെ പിറന്നാൾ ആയിരുന്നു. മുംബൈയുടെ ഹൃദയത്തിൽ സാറയ്ക്കുള്ള വീടിന്റെ വിശേഷങ്ങളും വിലയും ചർച്ചയാവുകയാണ് ഇപ്പോൾ. 1997 ഒക്ടോബർ 12ന് ആയിരുന്നു സാറയുടെ ജനനം. പഠിച്ചത് മുംബൈയിലെ ധീരുഭായ് അംബാനി ഇന്റർനാഷനൽ സ്കൂളിൽ. തുടർന്ന് യൂണിവേഴ്സിറ്റി കോളേജ് ലണ്ടനിൽ നിന്ന് മെഡിസിൻ ബിരുദം. സാറയുടെ മുംബൈ ബാന്ദ്ര വെസ്റ്റിലുള്ള പെറി ക്രോസ് റോഡിലെ വീട് ആദ്യം അറിയപ്പെട്ടിരുന്നത് ‘ദോറാബ് വില്ല’ എന്നായിരുന്നു. 1926ൽ പണികഴിപ്പിച്ച വീടാണിത്. സാറയ്ക്കായി സച്ചിൻ തെൻഡുൽക്കർ ഇതു വാങ്ങിയത് 2007ൽ. അന്നു വില 39 കോടി രൂപയായിരുന്നു. 4 വർഷമെടുത്താണ് വീടിന്റെ നവീകരണം പൂർത്തിയാക്കിയത്. പിന്നീട് സച്ചിനും കുടുംബവും ഈ അത്യാഡംബര വീട്ടിലേക്ക് താമസംമാറ്റി. 6000 സ്ക്വയർഫീറ്റുള്ള വീടിന് രണ്ട് ബേസ്മെന്റുകളുണ്ട്. നിരവധി നിലകളും. വിശാല ടെറസ് വീടിന് ആഡംബര റിസോർട്ടിന്റെ പെരുമയും നൽകുന്നു. തടിയിൽ തീർത്ത വലിയ മുൻവാതിൽ മുതൽ വീടിന്റെ ഓരോ ഭാഗവും ആഡംബരത്താൽ നിറഞ്ഞതാണ്. ബ്ലാക്ക് മാർബിളിലാണ് തറ ഒരുക്കിയിരിക്കുന്നത്. അകത്തളത്തിലെ അലങ്കാരച്ചെടികൾ വീടിനുള്ളിൽ ശാന്തവും സ്റ്റൈലിഷുമായ അന്തരീക്ഷം ഉറപ്പാക്കുന്നുമുണ്ട്. 100 കോടി രൂപയ്ക്കു മുകളിലാണ് ഇപ്പോൾ ഈ വീടിന് വിലയിരുത്തുന്ന മൂല്യം.
Fashion ⏭️




