CINEMA
എം.എസ് ബയോപിക് തുടക്കമായിഫസ്റ്റ് ക്ളാപ്പടിച്ച് കമൽ

ഇന്ത്യൻ സംഗീതലോകത്തെ ഇതിഹാസം എം.എസ്. സുബ്ബുലക്ഷ്മിയുടെ അസാധാരണ ജീവിത കഥ ബിഗ് സ്ക്രീനിലേക്ക് എത്തുന്ന ‘എം.എസ്. എ ലെഗസി ഓൺ സ്ക്രീൻ’ എന്ന ചിത്രത്തിന് ചെന്നൈയിൽ പ്രൗഢ ഗംഭീരമായ ചടങ്ങിൽ പൂജയോടെ തുടക്കം . ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.വിശിഷ്ടാതിഥിയായി എത്തിയ ഉലകനായകൻ കമൽഹാസൻ ആണ് പോസ്റ്റർ പുറത്തിറക്കിയത് . ബിഗ് ബഡ്ജറ്റ് ബയോപിക്കിൽ രശ്മിക മന്ദാനയാണ് എം.എസ്. സുബ്ബുലക്ഷ്മിയായി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നീല സാരിയിൽ സുബ്ബുലക്ഷ്മിയുടെ ലുക്ക് തോന്നിപ്പിക്കുംവിധം ആയിരുന്നു രശ്മിക.സംവിധായകൻ ഗൗതം തിന്നനൂരി , നിർമ്മാതാക്കളായ അല്ലു അരവിന്ദ്, റോക്ക് ലൈൻ വെങ്കിടേഷ്, ബണ്ണി വാസു, നടൻ സമുദ്രക്കനി തുടങ്ങിയവർ സന്നിഹിതരായിരുന്നു. അനിരുദ്ധ് രവിചന്ദർ ആണ് ഈണം. ചിത്രീകരണം ഉടൻ ആരംഭിക്കും. പി.ആർ. ഒ: ആതിര ദിൽജിത്ത്.
Business ⏭️


