NEWS
രണ്ട് എൻ.ഐ.എ കോടതി കൂടി

തിരുവനന്തപുരം: എൻ.ഐ.എയ്ക്ക് എറണാകുളത്ത് രണ്ട് കോടതികൾ കൂടി സ്ഥാപിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിന്റെ ചെലവ് കേന്ദ്രസർക്കാർ വഹിക്കും. ആരോഗ്യവകുപ്പിൽ റേഡിയോഗ്രാഫർ ഗ്രേഡ് 2ൽ 18 തസ്തികകൾ സൃഷ്ടിക്കും. പല ആശുപത്രികളിലും റേഡിയോഗ്രാഫർമാരുടെ കുറവ് രോഗികളെ ബാധിക്കുന്നുണ്ട്. തുടർന്നാണ് തീരുമാനമെന്ന് മുഖ്യമന്ത്രി അറിയിച്ചു.


