NEWS
‘ഷി ചിൻപിങ്ങിന് പക്ഷാഘാതം, ഇന്ത്യയിൽ ചികിത്സ തേടാൻ ഭയന്ന് ചൈനയിലേക്ക് മടങ്ങി’; വാൻജുൻ ഷി പറഞ്ഞത് സത്യമോ ?

ബെയ്ജിങ് ∙ ബ്രിക്സ് ഉച്ചകോടിയ്ക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിന് പക്ഷാഘാതം സംഭവിച്ചതായും, അദ്ദേഹത്തെ അടിയന്തരമായി ബെയ്ജിങ്ങിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഉള്ള സമൂഹമാധ്യമ പ്രചാരണങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് റിപ്പോർട്ട്. ചൈനീസ് ഡെമോക്രാറ്റിക് പാർട്ടി ചെയർമാൻ വാൻജുൻ ഷീ എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവച്ച അവകാശവാദങ്ങൾ പൂർണമായും വ്യാജമാണെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഉച്ചകോടിയ്ക്കിടെ ഷി ചിൻപിങ് ബോധരഹിതനായെന്നും, ഇന്ത്യൻ ആശുപത്രികളിൽ ചികിത്സ തേടാൻ ഭയന്ന് പ്രത്യേക വിമാനത്തിൽ ചൈനയിലേക്ക് മടങ്ങിയെന്നുമാണ് വാൻജുൻ ഷി അവകാശപ്പെട്ടത്. ബെയ്ജിങ്ങിലെ ആശുപത്രിയിൽ സൈനിക ഹെലികോപ്റ്ററിൽ എത്തിച്ച അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമാണെന്നും സെപ്റ്റംബർ അവസാന വാരം നിശ്ചയിച്ചിരിക്കുന്ന അമേരിക്കൻ സന്ദർശനം റദ്ദാക്കിയേക്കുമെന്നും പോസ്റ്റിൽ പറഞ്ഞിരുന്നു.
Fashion ⏭️


