NEWS

തെരുവുനായ നിയന്ത്രണം: ദത്തുനൽകൽ ഏക പോംവഴിയെന്ന് വിദഗ്ധസമിതി

തൃശൂർ ∙ സംസ്ഥാനത്ത് തെരുവുനായ ശല്യം ശാശ്വതമായി പരിഹരിക്കാൻ അവയെ ദത്തെടുക്കുക എന്ന മാർഗം മാത്രമാണ് ഫലപ്രദമെന്ന് സർക്കാർ നിയോഗിച്ച ഉന്നതതല സമിതിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. തൃശൂർ ജില്ലയിലെ അടാട്ട് പഞ്ചായത്ത് പരീക്ഷിച്ചു വിജയിച്ച രീതി പിന്തുടർന്ന്, വ്യക്തികളെയും വിവിധ സ്ഥാപനങ്ങളെയും നായ്ക്കളെ ദത്തെടുക്കുന്നതിനായി പ്രേരിപ്പിക്കണമെന്നും സമിതി നിർദേശിക്കുന്നു.

കേരള വെറ്ററിനറി സർവകലാശാലയുടെ മേൽനോട്ടത്തിൽ നടന്ന ഈ പഠനത്തിന് മൃഗസംരക്ഷണ വകുപ്പിലെയും ഗ്രാമപഞ്ചായത്ത് അസോസിയേഷനിലെയും ഉദ്യോഗസ്ഥരും വിദഗ്ധരും നേതൃത്വം നൽകി. പഠന റിപ്പോർട്ട് അധികൃതർക്ക് കഴിഞ്ഞ ദിവസം സമർപ്പിക്കുകയും ചെയ്തു. തെരുവുനായ നിയന്ത്രണത്തിനായി മുൻപ് സ്വീകരിച്ചിരുന്ന നടപടികളൊന്നും തന്നെ ഇവയുടെ പെരുപ്പം കുറയ്ക്കുന്നതിൽ കാര്യമായ പങ്കുവഹിച്ചിട്ടില്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. നിലവിൽ വന്ധ്യംകരണം (എബിസി) നടത്തിയ ശേഷം നായ്ക്കളെ പഴയ ഇടങ്ങളിലേക്ക് തന്നെ തിരികെ വിടുന്ന രീതി ഉപേക്ഷിക്കണമെന്നും സമിതി മുന്നോട്ടുവെക്കുന്ന നിർദേശത്തിൽ പറയുന്നു.

Fashion ⏭️

Back to top button