CINEMA

രണ്ട് രഹസ്യങ്ങൾ 9ന് അറിയാം

ശേഖർ മേനോൻ, വിജയകുമാർ പ്രഭാകരൻ, ബാബു തളിപ്പറമ്പ്, പാരീസ് ലക്ഷ്മി, ദിവ്യ ഗോപിനാഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവഗതരായ അർജ്ജുൻ ലാൽ,അജിത് കുമാർ രവീന്ദ്രൻ എന്നിവർ രചനയും സംവിധാനവും നിർവഹിക്കുന്ന രണ്ട് രഹസ്യങ്ങൾ ഒക്ടോബർ 9ന് പ്രദർശനത്തിന് എത്തും. പൂർണമായും ത്രില്ലർഗണത്തിൽപ്പെടുന്ന ചിത്രത്തിലൂടെ സ്പനാനിഷ് താരം ആൻഡ്രിയ റവേര മലയാളത്തിലേക്ക് എത്തുന്നു.

വാമ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ സാക്കിർ അലിയാണ് ആന്തോളജി ചിത്രം നിർമ്മിക്കുന്നത്. ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സിന്റെ ബാനറിൽ ബോണി അസ്സനാർ ആണ് സഹനിർമാതാവ്. ജോമോൻ തോമസ്, അബ്ദുൾ റഹീം എന്നിവരാണ് ഛായാഗ്രഹണം. പ്രത്യുഷ് പ്രകാശ്, അഭിജിത്ത് കെ.പി, നമ്രത പ്രശാന്ത്, സുമേഷ് ബിഡബ്ള്ടിഎന്നിവർ ചേർന്നാണ് ചിത്രസംയോജനം. റഫീക്ക് അഹമ്മദിന്റെ വരികൾക്ക് സംഗീതം വിശ്വജിത്ത് ആണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- സഫ്ന വി. ടി, പ്രോജക്ട് ഡിസൈനർ- വിജയകുമാർ പ്രഭാകരൻ, വിതരണം ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സ് . പി.ആർ.ഒ പി.ശിവപ്രസാദ്.


Business ⏭️

Back to top button