NEWS

സ്വർണവിലയിൽ വമ്പൻ ഇടിവ്; കേരളത്തിൽ 1920ന്റെ വീഴ്ച, ‘പലിശപ്പേടി’ കൂടി, സ്വർണം കൂടുതൽ‌ ഇടിയും?


സ്വർണവില രാജ്യാന്തര വിപണിയിലും കേരളത്തിലും കുത്തനെ ഇടിഞ്ഞു. രാജ്യാന്തരവില ഔൺസിന് രാവിലെ 45 ഡോളർ ഇടിഞ്ഞ് 4320 ഡോളറിലെത്തിയതോടെ കേരളത്തിലെ വിലയും കൂപ്പുകുത്തി. വെള്ളിവിലയും ഇടിയുകയാണ്. രാജ്യാന്തര വിപണിയിൽ ഔൺസിന് 1.55% താഴ്ന്ന് 63.35 ഡോളറായി.കേരളത്തിൽ ഇന്ന് രാവിലെ സ്വർണവില ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി. പവന് 1920 രൂപ കുറഞ്ഞ് 1,12,120 രൂപ. പശ്ചിമേഷ്യയിലെ സംഘർഷം മൂലം ക്രൂഡോയിൽ വില വീണ്ടും ബാരലിന് 100 ഡോളർ കടന്നതും പിന്നാലെ പണപ്പെരുപ്പം, പലിശഭാരം എന്നിവ കൂടുമെന്നത് സംബന്ധിച്ച ഭീതി ഉയർന്നതുമാണ് സ്വർണത്തിന് തിരിച്ചടി. യുഎസിൽ ഇന്നലെ പുറത്തുവന്ന റിപ്പോർട്ടുപ്രകാരം മൊത്തവില പണപ്പെരുപ്പം ജൂലൈയിലെ 0.1 ശതമാനത്തിൽ നിന്ന് ഓഗസ്റ്റിൽ 0.4 ശതമാനമായി ഉയർന്നു. ഏറ്റവും നിർണായകമായ റീട്ടെയ്ൽ പണപ്പെരുപ്പക്കണക്ക് ഇന്നാണ് പുറത്തുവരുന്നത്.


Fashion ⏭️

Back to top button