NEWS

പന്നുൻ വധശ്രമക്കേസ്: അജിത് ഡോവലിനും മുൻ റോ മേധാവിക്കുമെതിരെ യുഎസ് കോടതിയുടെ സമൻസ്

ന്യൂഡൽഹി: ഖലിസ്ഥാൻ ഭീകരവാദിയായ ഗുർപർവന്ത് സിങ് പന്നു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, റിസർച്ച് ആൻഡ് അനാലിസിസ് വിങ് (റോ) മുൻ മേധാവി സാമന്ത് ഗോയൽ എന്നിവർക്കെതിരെ അമേരിക്കൻ ആഭ്യന്തര വകുപ്പ് സമൻസ് അയച്ചു. വാഷിങ്ടണിലെ ഇന്ത്യൻ എംബസി മുഖേനയാണ് ഈ നിയമനടപടി പൂർത്തിയാക്കിയത്. കേസിന്റെ ഭാഗമായുള്ള സ്വാഭാവിക നടപടിക്രമം മാത്രമാണിതെന്നും, ഇതിലെ ആരോപണങ്ങളിൽ അമേരിക്കൻ ഭരണകൂടം നിലപാട് വ്യക്തമാക്കിയിട്ടില്ലെന്നും യുഎസ് അധികൃതർ അറിയിച്ചു.

കഴിഞ്ഞ വർഷം ന്യൂയോർക്കിൽ വെച്ച് പന്നുവിനെ വധിക്കാൻ ശ്രമിച്ചുവെന്ന ഗുരുതരമായ ആരോപണമാണ് ഈ കേസിന് ആധാരം. ഈ സംഭവവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ആരോപിച്ച് ഡോവലിനെയും ഗോയലിനെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഈ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് കാണിച്ച് ഇന്ത്യൻ സർക്കാർ നേരത്തെ തന്നെ തള്ളിക്കളഞ്ഞിരുന്നു.

Fashion ⏭️

Back to top button