BUSINESS

നിങ്ങളുടെ ആധാര്‍ സുരക്ഷിതമാണോ; കഴിഞ്ഞ 6 മാസത്തെ ഉപയോഗ ചരിത്രം പരിശോധിക്കേണ്ട വിധം


UIDAI Updates: നിങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ ആധാര്‍ നമ്പര്‍ ഉപയോഗിച്ച് ആരെങ്കിലും സിം കാര്‍ഡുകളോ വായ്പകളോ എടുത്തിട്ടുണ്ടോ എന്ന് മിനിറ്റുകള്‍ക്കകം കണ്ടെത്താം. കഴിഞ്ഞ 6 മാസത്തിനിടെ നിങ്ങളുടെ ആധാര്‍ കാര്‍ഡ് എവിടെയൊക്കെ, ഏതൊക്കെ സ്ഥാപനങ്ങള്‍ പരിശോധിച്ചുവെന്ന് UIDAI പോര്‍ട്ടലിലൂടെ ട്രാക്ക് ചെയ്യാനുള്ള കൃത്യമായ ഘട്ടങ്ങളും, തട്ടിപ്പുകള്‍ തടയാന്‍ ബയോമെട്രിക്‌സ് ലോക്ക് ചെയ്യേണ്ട വിധവും താഴെ നല്‍കുന്നു.ആധാര്‍ എവിടെയൊക്കെ ഉപയോഗിച്ചുവെന്ന് എങ്ങനെ പരിശോധിക്കാം UIDAI-യുടെ ഔദ്യോഗിക വെബ്‌സൈറ്റ് (myaadhaar.uidai.gov.in) അല്ലെങ്കില്‍ ‘mAadhaar’ ആപ്പ് സന്ദര്‍ശിക്കുക. ‘My Aadhaar’ വിഭാഗത്തില്‍ ലോഗിന്‍ ചെയ്യുക. തുടര്‍ന്ന് ‘Aadhaar Services’ എന്നതിന് താഴെയുള്ള ‘ Aadhaar Authentication History ‘ ( ആധാര്‍ ഓതന്റിക്കേഷന്‍ ഹിസ്റ്ററി ) എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. നിങ്ങളുടെ ആധാര്‍ നമ്പറും കാപ്ച (Captcha) കോഡും നല്‍കിയ ശേഷം ‘Send OTP’ ക്ലിക്ക് ചെയ്യുക. രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ ലഭിക്കുന്ന ഒടിപി (OTP) നല്‍കുക. പരിശോധിക്കേണ്ട തീയതികള്‍ (Date Range), ഏത് തരം ഓതന്റിക്കേഷന്‍ (Authentication Type) എന്നിവ തിരഞ്ഞെടുത്ത് ‘Submit’ നല്‍കുക. കഴിഞ്ഞ 6 മാസത്തെ ഓതന്റിക്കേഷന്‍ വിവരങ്ങള്‍ സ്‌ക്രീനില്‍ കാണാന്‍ സാധിക്കും.എന്തുകൊണ്ട് ഈ പരിശോധന പ്രധാനമാകുന്നുനിങ്ങളുടെ അറിവോ, സമ്മതമോ ഇല്ലാതെ മറ്റാരെങ്കിലും നിങ്ങളുടെ ആധാര്‍ ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ ഇത് സഹായിക്കും. ഏതെല്ലാം സ്ഥാപനങ്ങളാണ് നിങ്ങളുടെ വിവരങ്ങള്‍ പരിശോധിച്ചതെന്ന് ട്രാക്ക് ചെയ്യാനും, വിവരങ്ങള്‍ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താനും ഇതുവഴി കഴിയും. ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള സര്‍ക്കാര്‍ സേവനങ്ങളും, ആനുകൂല്യങ്ങളും ശരിയായി വിനിയോഗിക്കപ്പെടുന്നുണ്ടോ എന്ന് വിലയിരുത്താന്‍ ഈ പരിശോധന സഹായിക്കും.ആധാര്‍ കാര്‍ഡ് ദുരുപയോഗം കണ്ടെത്തിയാല്‍ എന്തു ചെയ്യണംകൂടുതല്‍ ദുരുപയോഗം തടയുന്നതിനായി UIDAI വെബ്‌സൈറ്റിലൂടെയോ, mAadhaar ആപ്പിലൂടെയോ നിങ്ങളുടെ ബയോമെട്രിക് വിവരങ്ങള്‍ (വിരലടയാളം, ഐറിസ് തുടങ്ങിയവ) ഉടന്‍ ലോക്ക് ചെയ്യുക. തുടര്‍ന്ന് ടോള്‍ ഫ്രീ നമ്പറായ 1947-ല്‍ വിളിച്ചോ, help@uidai.gov.in എന്ന ഇമെയിലിലോ ഉടന്‍ പരാതി അറിയിക്കുക. വെബ്‌സൈറ്റിലെ Grievance പോര്‍ട്ടല്‍ വഴിയും പരാതി നല്‍കാം. ആധാര്‍ മുഖേന സാമ്പത്തിക തട്ടിപ്പുകള്‍ നടന്നിട്ടുണ്ടെങ്കില്‍ 1930 എന്ന ഹെല്‍പ്പ്ലൈന്‍ നമ്പരിലോ, cybercrime.gov.in എന്ന വെബ്‌സൈറ്റിലോ ഉടന്‍ പരാതി നല്‍കുക. പോലീസ് പരാതിയും നല്‍കാവുന്നതാണ്.ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ കഴിഞ്ഞ 6 മാസത്തെ വിവരങ്ങള്‍ മാത്രമേ ഇത്തരത്തില്‍ പരിശോധിക്കാന്‍ കഴിയുകയുള്ളൂ. ഒറ്റത്തവണ പരമാവധി 50 ഇടപാടുകളുടെ (Transactions) ചരിത്രം മാത്രമേ കാണാന്‍ സാധിക്കൂ. പരാജയപ്പെട്ട (Failed) ഇടപാടുകളും ഇതില്‍ കാണാം. നിങ്ങളുടെ ആധാര്‍ നമ്പറോ, മൊബൈലില്‍ വരുന്ന ഒടിപിയോ ഒരിക്കലും മറ്റൊരാളുമായി പങ്കുവെക്കരുത്. സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനായി ആവശ്യമുള്ളയിടത്ത് സാധാരണ ആധാറിന് പകരം മാസ്‌ക്ഡ് ആധാര്‍ (Masked Aadhaar) അല്ലെങ്കില്‍ വിര്‍ച്വല്‍ ഐഡി (VID) ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ആധാര്‍ അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പര്‍ എപ്പോഴും അപ്‌ഡേറ്റ് ചെയ്ത് സൂക്ഷിക്കുക.


Read News

Back to top button