BUSINESS

ഓഹരി വിപണിയില്‍ മികച്ച പോര്‍ട്ട്‌ഫോളിയോ ഉണ്ടാക്കാം; സെബി അനലിസ്റ്റ് പി സനല്‍ ET സ്മാര്‍ട്ട് മണി കോണ്‍ക്ലേവില്‍ എത്തുന്നു, രജിസ്‌ട്രേഷന്‍ സൗജന്യം


P Sanal ET Event: ഓഹരി വിപണിയിലെ നിക്ഷേപ സാധ്യതകളും, സാമ്പത്തിക തന്ത്രങ്ങളും പങ്കുവെക്കാന്‍ ഇടി മലയാളം സംഘടിപ്പിക്കുന്ന ‘Power Of Wealth- Smart Money Conclave (Kochi Edition)’ 2026 സെപ്റ്റംബര്‍ 19-ന് നടക്കും. കൊച്ചി പാലാരിവട്ടത്തുള്ള ദി റെനൈ കൊച്ചിയില്‍ രാവിലെ 9 മുതല്‍ നടക്കുന്ന പരിപാടിയില്‍ പ്രമുഖ സെബി (SEBI) രജിസ്ട്രേഡ് റിസര്‍ച്ച് അനലിസ്റ്റ് പി സനല്‍ എത്തും.രണ്ട് പതിറ്റാണ്ടിലേറെയായി ഓഹരി വിപണിയില്‍ സജീവമായി ഇടപെടുന്ന സനല്‍, തന്റെ അനുഭവസമ്പത്തിന്റെ അടിസ്ഥാനത്തില്‍ നിക്ഷേപകര്‍ക്ക് വഴികാട്ടിയാകും. 2006-ല്‍ ട്രേഡറായി തുടക്കം കുറിച്ച്, ക്യാപ്സ്റ്റോക്സില്‍ ഇക്വിറ്റി റിസര്‍ച്ച് അനലിസ്റ്റായും, സബ് ബ്രോക്കറായും പ്രവര്‍ത്തിച്ച വ്യക്തിയാണ് അദ്ദേഹം. നിലവില്‍ സെബി രജിസ്ട്രേഡ് റിസര്‍ച്ച് അനലിസ്റ്റായി നിക്ഷേപകരെ സ്വതന്ത്രമായി സഹായിച്ചു വരുന്നു.വിപണിയെക്കുറിച്ച് കൃത്യമായ അറിവുള്ള ഒരു നിക്ഷേപക സമൂഹത്തെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യമാണ് സനലിനുള്ളത്. ഇതിന്റെ ഭാഗമായി ഫണ്ടമെന്റല്‍, ടെക്‌നിക്കല്‍ അനാലിസിസുകളില്‍ ഓണ്‍ലൈന്‍, ഓഫ്ലൈന്‍ കോഴ്‌സുകള്‍ നടത്തിവരുന്നു.വിപണിയിലെ ബുള്‍ – ബെയര്‍ ട്രെന്‍ഡുകള്‍, വിപണി കയറ്റത്തിലായാലും ഇറക്കത്തിലായാലും ആശങ്കപ്പെടാതെ എങ്ങനെ സജീവമായി നിലനില്‍ക്കാം, ഫണ്ടമെന്റല്‍- ടെക്നിക്കല്‍ അനാലിസിസുകള്‍ ലളിതമായി മനസിലാക്കി എങ്ങനെ കൃത്യമായ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കാം, വിപണിയെക്കുറിച്ച് കൃത്യമായ അറിവോടെ മികച്ച പോര്‍ട്ട്‌ഫോളിയോ കെട്ടിപ്പടുക്കാനുള്ള വഴികള്‍ എന്നിവ അദ്ദേഹത്തില്‍ നിന്ന് പഠിക്കാനുള്ള വേദി കൂടിയാകും ഈ സാമ്പത്തിക മാമ്മാങ്കം.സാമ്പത്തിക ഭാവിയെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് രൂപീകരിക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരു നിക്ഷേപകനും ഈ കോണ്‍ക്ലേവ് മികച്ചൊരു അവസരമാണ്. ഓഹരി വിപണി, മ്യൂച്വല്‍ ഫണ്ട്, റിയല്‍ എസ്റ്റേറ്റ്, ഇന്‍ഷുറന്‍സ് മേഖലകളിലെ പ്രമുഖരുമായി നേരിട്ട് സംവദിക്കാനുള്ള വേദിയാണിത്.പണം സമ്പാദിക്കുന്നത് പോലെ തന്നെ പ്രധാനമാണ് അത് കൃത്യമായ പ്ലാനിംഗോടെ വളർത്തുന്നതും. നിക്ഷേപ ലോകത്തേക്ക് ചുവടുവെക്കാന്‍ ആഗ്രഹിക്കുന്ന തുടക്കക്കാര്‍ക്കും, ട്രേഡിംഗിലും വെല്‍ത്ത് മാനേജ്മെന്റിലും കൂടുതല്‍ വ്യക്തത ആഗ്രഹിക്കുന്നവര്‍ക്കും ഇക്കണോമിക് ​ടൈംസ് മലയാളത്തിന്റെ ഈ ഇവന്റ് ഒരു പുതിയ തുടക്കമാകും. ഈ ഇവന്റിലേയ്ക്കുള്ള പ്രവേശനം പൂര്‍ണ്ണമായും സൗജന്യമാണ്. സീറ്റുകള്‍ പരിമിതമായതിനാല്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടത് നിര്‍ബന്ധമാണ്. താഴെ നല്‍കിയിരിക്കുന്ന ലിങ്ക് വഴി ഉടന്‍ തന്നെ രജിസ്റ്റര്‍ ചെയ്ത് സീറ്റ് ഉറപ്പാക്കൂ: https://forms.gle/K1BodpQFxCcLy2Ks9


Read News

Back to top button