BUSINESS
കരയും, കടലും സമം; 1600 സാറ്റലൈറ്റുകളുമായി ജിയോ, ഇന്ത്യയിൽ ഇന്റർനെറ്റ് വിപ്ലവത്തിന് കളമൊരുങ്ങുന്നു

ഇന്ത്യയിലെ സാറ്റലൈറ്റ് ഇന്റർനെറ്റ് വിപണിയിൽ വിപ്ലവത്തിന് അരങ്ങൊരുങ്ങുന്നു. മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ, ഇന്ത്യയിലുടനീളം ഏകദേശം 1,600 ലോ എർത്ത് ഓർബിറ്റ് (LEO) ഉപഗ്രഹങ്ങളും 23 ഗ്രൗണ്ട് സ്റ്റേഷനുകളും ഉൾപ്പെടുന്ന വമ്പൻ സാറ്റലൈറ്റ് ശൃംഖലാ പ്രൊജക്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. ന്യൂഡൽഹിയിൽ നടക്കുന്ന India Mobile Congress (IMC) 2026 വേദിയിലാണ് ജിയോ പദ്ധതിയുടെ വിശദാംശങ്ങൾ പുറത്തുവിട്ടത്.ലക്ഷ്യം രാജ്യവ്യാപക കണക്ടിവിറ്റി’Sovereign Satellite Connectivity’ എന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണ് ജിയോയുടെ പദ്ധതി. മൊബൈൽ ടവറുകളോ, ഫൈബർ കേബിളുകളോ സ്ഥാപിക്കുന്നത് ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിൽ സാറ്റലൈറ്റ് കണക്ടിവിറ്റി എത്തിക്കുകയാണ് പ്രധാന ലക്ഷ്യം.രാജ്യത്തെ 6 ലക്ഷത്തിലധികം ഗ്രാമങ്ങൾ, വിദൂര ഗ്രാമങ്ങൾ, ദ്വീപുകൾ, അതിർത്തി പ്രദേശങ്ങൾ എന്നിവിടങ്ങളിൽ കണക്ടിവിറ്റി മെച്ചപ്പെടുത്താൻ പദ്ധതി സഹായിക്കുമെന്ന് ജിയോ അറിയിച്ചു. കരയും, സമുദ്രവും ഉൾപ്പെടെയുള്ള മേഖലകളിലാകെ കണക്ടിവിറ്റി നൽകാനും പദ്ധതിയുണ്ട്.ടവറും സാറ്റലൈറ്റും ഒരുമിച്ച്നിലവിലുള്ള മൊബൈൽ ടവറുകൾ, ഫൈബർ ശൃംഖല എന്നിവ മാറ്റിസ്ഥാപിക്കുന്നതിന് പകരം അവയുമായി സംയോജിപ്പിച്ചാണ് ജിയോയുടെ സാറ്റലൈറ്റ് നെറ്റ്‌വർക്ക് പ്രവർത്തിപ്പിക്കാൻ ലക്ഷ്യമിടുന്നത്. എന്റർപ്രൈസ് കണക്ടിവിറ്റി, വിദൂര പ്രദേശങ്ങൾ, വ്യോമയാനം, സമുദ്ര ഗതാഗതം, സർക്കാർ സേവനങ്ങൾ, പ്രതിരോധം, ദുരന്തനിവാരണം തുടങ്ങിയ മേഖലകളിലും സാറ്റലൈറ്റ് ശൃംഖല ഉപയോഗിക്കാനാണ് പദ്ധതി. ഗ്രാമീണ മേഖലകളിൽ ‘Direct-to-Device’ കണക്ടിവിറ്റിയും ജിയോയുടെ പദ്ധതിയിൽ ഉൾപ്പെടുന്നു.മുഴുവൻ സംവിധാനവും ഇന്ത്യയിൽഉപഗ്രഹ ശൃംഖലയുടെ ഡിസൈൻ, എൻജിനീയറിങ്, ഇന്റഗ്രേഷൻ, ടെസ്റ്റിങ്, വിക്ഷേപണം, വിന്യാസം, പ്രവർത്തനം തുടങ്ങിയവ ഉൾപ്പെടുന്ന മുഴുവൻ വാല്യു ചെയിനും ഇന്ത്യയിൽ നിലനിർത്താനാണ് ജിയോ ലക്ഷ്യമിടുന്നത്. ഇതുവഴി, ഇന്ത്യയുടെ സാറ്റലൈറ്റ് കണക്ടിവിറ്റി മേഖലയിൽ ആഭ്യന്തര സാങ്കേതിക ശേഷി വർധിപ്പിക്കാനും, വിദേശ സംവിധാനങ്ങളോടുള്ള ആശ്രിതത്ത്വം കുറയ്ക്കാനും സാധിക്കുമെന്നാണ് കമ്പനി കരുതുന്നത്കാത്തിരിപ്പോടെ കമ്പനികൾജിയോയുടെ പ്രഖ്യാപനം വരുന്നത് ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് ഇന്ത്യയിൽ വാണിജ്യ സേവനം ആരംഭിക്കുന്നതിനുള്ള അന്തിമ അനുമതികൾക്കായി കാത്തിരിക്കുന്നതിനിടെയാണ്. സ്റ്റാർ ലിങ്കിന് GMPCS ലൈസൻസും IN-SPACe അനുമതിയും ലഭിച്ചിട്ടുണ്ട്. ഇന്ത്യയിൽ 20 ഗേറ്റ്‌വേ സൈറ്റുകളും, നൂറുകണക്കിന് ആന്റിനകളും സ്ഥാപിച്ചതായി കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ സുരക്ഷാ അനുമതിയും, സ്പെക്ട്രം അനുവദിക്കുന്ന നടപടികളും പൂർത്തിയാകാത്തതിനാൽ വാണിജ്യ സേവനം ഇതുവരെ ആരംഭിച്ചിട്ടില്ല.അതേസമയം, സ്റ്റാർലിങ്ക് മാത്രമല്ല, ജിയോ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ്, ഭാരതി എയർടെൽ ഗ്രൂപ്പ് പിന്തുണയ്ക്കുന്ന യൂട്ടെൽസാറ്റ് വൺ വെബ് എന്നിവയും സമാനമായ നിയന്ത്രണ നടപടികളിലൂടെ കടന്നുപോകുകയാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. മൂന്ന് കമ്പനികളും ഏകദേശം ഒരേ റെഗുലേറ്ററി ഘട്ടത്തിലാണെന്നും സുരക്ഷാ പരിശോധനകൾ പുരോഗമിക്കുകയാണെന്നും സർക്കാർ അറിയിച്ചു.ഇന്ത്യയിലെ സാറ്റലൈറ്റ് ഇന്റർനെറ്റ് വിപണിയും, കിട മത്സരങ്ങളുംവിദൂര ഗ്രാമങ്ങളിലും, ദ്വീപുകളിലും, അതിർത്തി പ്രദേശങ്ങളിലും പരമ്പരാഗത മൊബൈൽ ടവറുകളും ഫൈബർ കണക്ഷനുകളും എത്തിക്കുന്നത് പലപ്പോഴും ചെലവേറിയതും, സാങ്കേതികമായി ബുദ്ധിമുട്ടുള്ളതുമായ കാര്യമാണ്. ഈ വിടവ് നികത്താൻ സാറ്റലൈറ്റ് ബ്രോഡ്ബാൻഡിന് വലിയ പങ്കു വഹിക്കാൻ സാധിക്കുംഅതിനാൽ ജിയോയുടെ 1,600 ഉപഗ്രഹങ്ങൾ വിന്യസിക്കുന്ന പദ്ധതി നടപ്പായാൽ ഇന്ത്യയിലെ ഡിജിറ്റൽ കണക്ടിവിറ്റിയുടെ വ്യാപ്തി തന്നെ മാറാൻ സാധ്യതയുണ്ട്. അതേസമയം, കമ്പനികൾ തമ്മിലുള്ള മത്സരം, ഉപഭോക്താക്കൾക്ക് കൂടുതൽ സേവനങ്ങളും, മികച്ച കണക്ടിവിറ്റി ഓപ്ഷനുകളും ലഭിക്കാൻ വഴിയൊരുക്കിയേക്കാം.ജിയോയുടെ ഉപഗ്രഹ പദ്ധതി ഇപ്പോൾ പ്രാരംഭ ഘട്ടത്തിലാണുള്ളത്. ഉപഗ്രഹ വിക്ഷേപണം, ഗ്രൗണ്ട് ഇൻഫ്രാസ്ട്രക്ചർ, റെഗുലേറ്ററി അനുമതികൾ, സ്പെക്ട്രം, സുരക്ഷാ ക്ലിയറൻസ് തുടങ്ങിയ ഘട്ടങ്ങൾ പൂർത്തിയാക്കിയ ശേഷമേ വാണിജ്യാടിസ്ഥാനത്തിൽ സേവനം ആരംഭിക്കാൻ സാധിക്കുകയുള്ളൂ.
Read News




