BUSINESS
ബാറ്ററികളുടെ രാജാവ് ലിഥിയം; വിദേശ റിസർവുകൾ സ്വന്തമാക്കാൻ ഇന്ത്യയുടെ ചടുല നീക്കങ്ങൾ, അർജന്റീനയുമായി സഹകരണം

അർജന്റീന അടക്കമുള്ള വിദേശ രാജ്യങ്ങളിൽ നിന്ന് വൻ തോതിൽ ലിഥിയം ഇറക്കുമതി നടത്താൻ ഇന്ത്യ. ഇത് സംബന്ധിച്ച് ഇന്ത്യയും-അർജന്റീനയും തമ്മിൽ കരാറിൽ ഏർപ്പെട്ടു. ഇന്ത്യയിലേക്ക് ലിഥിയം കൂടുതലായി എത്തുന്നത് രാജ്യത്തിന്റെ സാമ്പത്തിക-വ്യാവസായിക മേഖലകളിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകും. വിദേശ രാജ്യങ്ങളിലെ ലിഥിയം റിസർവുകൾ കൂടുതലായി സ്വന്തമാക്കാനാണ് നിലവിൽ ഇന്ത്യയുടെ ശ്രമംഇന്ത്യ-അർജന്റീന സഹകരണംകോൾ & മൈൻസ് മന്ത്രി ജി.കിഷൻ റെഡ്ഡി, അർജന്റീനയിലെ കാറ്റമാർക്ക ഗവർണർ റോൾ അലേജാന്ദ്രോ ജലീൽ എന്നിവരാണ് ന്യൂഡൽഹിയിൽ വെച്ച് കരാറിൽ ഒപ്പു വെച്ചത്. ലിഥിയം എക്സ്പ്ലൊറേഷൻ അടക്കം മൈനിങ് സെക്ടറിലെ സഹകരണം വർധിപ്പിക്കുന്നതുമായും, നിക്ഷേപം ഉയർത്തുന്നതുമായും ബന്ധപ്പെട്ട് ഇരുവരും ചർച്ചകൾ നടത്തി.ലിഥിയം റിസർവുകൾ നോട്ടമിട്ട് ഇന്ത്യഇതിനിടെ ആസ്ട്രേലിയ, ചിലി എന്നിവിടങ്ങളിലെ ലിഥിയം ബ്ലോക്കുകൾ ഏറ്റെടുക്കാനുള്ള നീക്കങ്ങളും ഇന്ത്യ നടത്തുന്നുണ്ട്. ഇന്ത്യയെ സംബന്ധിച്ച് പരിമിതമായ ലിഥിയം റിസർവാണുള്ളത്. നിലവിൽ അർജന്റീനയിലെ 5 ലിഥിയം ബ്ലോക്കുകൾ ഇന്ത്യ ഏറ്റെടുത്തിട്ടുണ്ട്. 5 ബ്ലോക്കുകൾ കൂടി ഏറ്റെടുക്കുമെന്ന് നേരത്തെ മന്ത്രി അറിയിച്ചിരുന്നു. വിദേശ വിപണികളിലേക്ക് കൂടുതൽ സ്വകാര്യ കമ്പനികളെ ആകർഷിക്കാനും കേന്ദ്ര സർക്കാർ ശ്രമിക്കുന്നുഎന്തു കൊണ്ട് ലിഥിയം പ്രധാനമാകുന്നു?ഇന്ത്യയെ സംബന്ധിച്ച് വിവിധ മേഖലകളിൽ ലിഥിയം നിർണായക സാന്നിദ്ധ്യമാകുന്നു. നിലവിൽ ഇലക്ട്രിക് വാഹനങ്ങളുടെ പ്രധാന ചെലവ് ലിഥിയം-അയൺ ബാറ്ററികളുടെ ഇറക്കുമതിയുമായി ബന്ധപ്പെട്ടതാണ്. ഇന്ത്യയിൽ കൂടുതൽ ലിഥിയം ലഭ്യമാകുന്നതോടെ ഇലക്ട്രിക് വാഹനങ്ങളുടെ വില വലിയ തോതിൽ കുറയാൻ അത് കാരണമാകുംഇറക്കുമതി ആശ്രിതത്ത്വം കുറയ്ക്കാൻ സാധിക്കുന്നു എന്നതാണ് അടുത്ത നേട്ടം. ഇന്ത്യ നിലവിൽ ലിഥിയം ബാറ്ററികൾക്കായി ചൈന, ഹോങ്കോങ് തുടങ്ങിയ രാജ്യങ്ങളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. അർജന്റീന അടക്കമുള്ള ഇടങ്ങളിൽ ലിഥിയം ഖനികൾ സ്വന്തമാക്കുന്നതോടെ ഇറക്കുമതി ബിൽ വലിയ തോതിൽ കുറയ്ക്കാൻ സാധിക്കും.വർധിക്കുന്ന തൊഴിലവസരങ്ങളാണ് മറ്റൊരു ഹൈലൈറ്റ്. ഖനനം, ബാറ്ററി മാനുഫാക്ചറിങ്, ഇലക്ട്രിക് വെഹിക്കിൾ ഇൻഡസ്ട്രി എന്നീ മേഖലകളിൽ ലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. ചാക്രികമായി ഇത് ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് തന്നെയാണ് നേട്ടമായി മാറുക.ഭാവിയിലെ ഊർജ്ജ ആവശ്യങ്ങൾക്കായി ഫോസിൽ ഇന്ധനങ്ങളോടുള്ള ആശ്രിതത്ത്വം കുറയ്ക്കാൻ ലിഥിയം സഹായിക്കും. ഇത് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയുടെ ഗതിവേഗം വർധിപ്പിക്കും.
Read News




