NEWS

കാഞ്ഞിരപ്പള്ളിയിൽ ഓടിക്കൊണ്ടിരുന്ന ബസ്സിൽ കയറി ഡ്രൈവറെ കുത്താൻ ശ്രമം; ഒരാൾ അറസ്റ്റിൽ


കാഞ്ഞിരപ്പള്ളി∙ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനുള്ളിൽ കയറി ഡ്രൈവറെ ആക്രമിച്ച കേസിൽ ഒരാളെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. കാഞ്ഞിരപ്പള്ളി സ്വദേശി പ്രസാദിനെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ചേനപ്പാടി- കാഞ്ഞിരപ്പള്ളി- ഈരാറ്റുപേട്ട റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ ഡ്രൈവർ ഈരാറ്റുപേട്ട കടുക്കാപ്പറമ്പിൽ നെബുവിനെ (44) കുത്തി പരുക്കേൽപ്പിക്കാൻ ശ്രമിച്ച കേസിലാണ് പ്രസാദിനെ അറസ്‌റ്റ് ചെയ്തത്. ബുധനാഴ്‌ച ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ മണ്ണാറക്കയം ഭാഗത്തുനിന്നും ബസിൽ കയറിയ പ്രസാദ് നെബുവിനെ ചീത്ത വിളിച്ചു കൊണ്ടു ക്യാബിനുള്ളിൽ കയറി കത്തി ഉപയോഗിച്ചു കുത്താൻ ശ്രമിച്ചെന്നാണ് കേസ്. നെബു ബസ് നിർത്തി പുറത്തിറങ്ങിയതിനാൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. പ്രസാദിനെ കോടതിയിൽ ഹാജരാക്കി.


Fashion ⏭️

Back to top button