BUSINESS

നിക്ഷേപകര്‍ക്ക് സുവര്‍ണ്ണാവസരം; ഓഹരി വിപണിയിലെ രഹസ്യങ്ങള്‍ സൗജന്യമായി പഠിക്കാന്‍ ET സ്മാര്‍ട്ട് മണി കോണ്‍ക്ലേവ് ശനിയാഴ്ച


ET Malayalam Financial Event: പണപ്പെരുപ്പത്തെ അതിജീവിച്ച് സാമ്പത്തിക ഭദ്രത കൈവരിക്കാന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ക്കായി ET മലയാളം ഒരുക്കുന്ന അപൂര്‍വ്വ അവസരം. വിദഗ്ധരില്‍ നിന്ന് നേരിട്ട് നിക്ഷേപ തന്ത്രങ്ങള്‍ സൗജന്യമായി പഠിക്കാം. ET മലയാളം സംഘടിപ്പിക്കുന്ന ‘പവര്‍ ഓഫ് വെല്‍ത്ത് – സ്മാര്‍ട്ട് മണി കോണ്‍ക്ലേവ്’ (Kochi Edition) 2026 സെപ്റ്റംബര്‍ 19 ശനിയാഴ്ച കൊച്ചി പാലാരിവട്ടത്തെ ദി റെനൈ കൊച്ചി ഹോട്ടലില്‍ വെച്ച് നടക്കും. രാവിലെ 9:30 മുതല്‍ ആരംഭിക്കുന്ന പരിപാടിയില്‍ ഓഹരി വിപണി, മ്യൂച്വല്‍ ഫണ്ട്, റിയല്‍ എസ്റ്റേറ്റ്, ഇന്‍ഷുറന്‍സ് മേഖലകളിലെ പ്രമുഖ വിദഗ്ദ്ധര്‍ പങ്കെടുക്കും. ബാങ്ക് പലിശ കുറയുന്ന കാലത്ത് നിങ്ങളുടെ സമ്പാദ്യം എങ്ങനെ സുരക്ഷിതമായി വളര്‍ത്താം എന്ന് അറിയേണ്ടത് വളരെ പ്രധാനമാണ്.സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കും റിസ്‌ക് സാധ്യതകള്‍ക്കും അനുസരിച്ച് സ്റ്റോക്കുകള്‍, മ്യൂച്വല്‍ ഫണ്ടുകള്‍, എഫ്.ഡികള്‍ എന്നിവ എങ്ങനെ തെരഞ്ഞെടുക്കണം, എമര്‍ജന്‍സി ഫണ്ട് നിര്‍മ്മിക്കുന്നതിനും സമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള പ്രായോഗിക വഴികള്‍, ഇക്വിറ്റി, ഡെറ്റ്, സ്വര്‍ണ്ണം എന്നിവ ഉള്‍പ്പെടുത്തി പോര്‍ട്ട്‌ഫോളിയോ എങ്ങനെ ക്രമീകരിക്കണം, വരുമാനവും കുടുംബത്തിന്റെ ഭാവിയും സുരക്ഷിതമാക്കാന്‍ ഇന്‍ഷുറന്‍സ് എങ്ങനെ ഉപയോഗപ്പെടുത്തണം എന്നിവ മനസിലാക്കാന്‍ ഈ ഇവന്റ് വഴിയൊരുക്കും. കൂടാതെ സങ്കീര്‍ണ്ണമായ സാമ്പത്തിക പദങ്ങളില്ലാതെ ലളിതമായ ഭാഷയില്‍ വിദഗ്ദ്ധരുമായി നേരിട്ടുള്ള സംവദിക്കാനും സാധിക്കും.പങ്കെടുക്കുന്ന പ്രമുഖര്‍ നിഖില്‍ മാത്യു: ഓഹരിപഠനം സി.ഇ.ഒ (ഓഹരി വിപണി വിദഗ്ദ്ധന്‍) നിഖില്‍ ഗോപാലകൃഷ്ണന്‍: പെന്റാഡ് സി.ഇ.ഒ (സാമ്പത്തിക ഉപദേശകന്‍) കൃഷ്ണകുമാര്‍ ബാല്‍കൃഷ്ണ: സെബി രജിസ്റ്റേര്‍ഡ് റിസര്‍ച്ച് അനലിസ്റ്റ് ബാലചന്ദ്രന്‍ വിശ്വറാം: സെബി രജിസ്റ്റേര്‍ഡ് റിസര്‍ച്ച് അനലിസ്റ്റ് സത്യജിത്ത് പൈ: ഹെല്‍ത്ത് ഇന്‍ഷുറന്‍സ് അഡൈ്വസര്‍ സനല്‍ പി: സെബി രജിസ്റ്റേര്‍ഡ് റിസര്‍ച്ച് അനലിസ്റ്റ്എന്തുകൊണ്ട് ET ഇവന്റ് പ്രധാനമാകുന്നുസമ്പാദ്യം ബാങ്ക് നിക്ഷേപങ്ങളിലോം, സ്വര്‍ണ്ണത്തിലോ മാത്രം ഒതുക്കിനിര്‍ത്തുന്ന പരമ്പരാഗത നിക്ഷേപ രീതികള്‍ മലയാളികള്‍ മാറ്റേണ്ട സമയമായിരിക്കുന്നു. നാള്‍ക്കുനാള്‍ വര്‍ധിക്കുന്ന പണപ്പെരുപ്പത്തെ നേരിടാന്‍ പരമ്പരാഗത നിക്ഷേപ മാര്‍ഗങ്ങള്‍ വഴി മാത്രം സാധിക്കുകയില്ല. സുരക്ഷിതമായി സാമ്പത്തിക വളര്‍ച്ച കൈവരിക്കാനുള്ള കൃത്യമായ വഴികള്‍ സെബി (SEBI) അംഗീകൃത വിദഗ്ദ്ധരില്‍ നിന്ന് നേരിട്ട് മനസിലാക്കാന്‍ സാധാരണക്കാര്‍ക്ക് അവസരമൊരുക്കുകയാണ് ഈ ET ഇവന്റ്. വ്യാജ സാമ്പത്തിക തട്ടിപ്പുകളില്‍ വീണുപോകാതെ യഥാര്‍ത്ഥ നിക്ഷേപ വിപണിയെ അടുത്തറിയാനും, കൊച്ചിയിലെ മറ്റ് നിക്ഷേപകരുമായി നെറ്റ്വര്‍ക്ക് ചെയ്യാനും ഈ പരിപാടി വഴിയൊരുക്കുന്നു.പരിപാടിയുടെ വിവരങ്ങള്‍ ഒറ്റനോട്ടത്തില്‍2026 സെപ്റ്റംബര്‍ 19 ശനി രാവിലെ 9:30 മുതല്‍ കൊച്ചി പാലാരിവട്ടത്തുള്ള ദി റെനൈ കൊച്ചിയിലാണ് (The Renai Cochin) ഈ സാമ്പത്തിക മാമ്മാങ്കം അരങ്ങേറുന്നത്. പ്രാവേശനം സൗജന്യമാണെങ്കിലും, സീറ്റുകള്‍ 100 ആയി പരിമിതപ്പെടുത്തിയിരിക്കുന്നു. പങ്കാളികള്‍ക്കായി ഫൈവ് സ്റ്റാര്‍ ലൈന്‍അപ്പിലുള്ള മികച്ച ബഫെ ലഞ്ചും സജ്ജീകരിച്ചിട്ടുണ്ട്. രജിസ്‌ട്രേഷന്‍ ലിങ്ക്: https://forms.gle/K1BodpQFxCcLy2Ks9


Read News

Back to top button