NEWS

ജനവാസ മേഖലയിൽ ജെറ്റ് വിമാനം തകർന്നു വീണു; ഒൻപത് മരണം

ഫ്ലോറിഡയിൽ ബിസിനസ് ജെറ്റ് ജനവാസ കേന്ദ്രത്തിലേക്ക് തകർന്നു വീണുണ്ടായ അപകടത്തിൽ ഒൻപത് പേർക്ക് ദാരുണാന്ത്യം. ലിയർജെറ്റ് 60 എന്ന വിമാനം ടെക്സസിലെ ഓസ്റ്റിൻ ബർഗ്സ്ട്രോം രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും ബഹാമാസിലെ നോർത്ത് എലൂഥെറ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടതായിരുന്നു. വിമാനത്തിലുണ്ടായിരുന്ന മുഴുവൻ പേരും മരിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു.

ഏകദേശം 35,000 അടി ഉയരത്തിൽ സഞ്ചരിച്ചുകൊണ്ടിരുന്ന ജെറ്റ് അപ്രതീക്ഷിതമായി താഴേക്ക് പതിക്കുകയായിരുന്നു. വിമാനം തകർന്നു വീണ സ്ഥലത്ത് കനത്ത ആഘാതത്തിൽ വലിയ ഗർത്തം രൂപപ്പെട്ടു. അപകടത്തെത്തുടർന്ന് പ്രദേശമെങ്ങും വിമാനത്തിന്റെ അവശിഷ്ടങ്ങൾ ചിതറിക്കിടക്കുന്ന അവസ്ഥയാണ്. അടുത്തുള്ള വീടുകൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. വൈദ്യുത ലൈനുകൾ പൊട്ടിത്തെറിച്ച് തീപിടുത്തവുമുണ്ടായി. വിമാനം തകരുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

Fashion ⏭️

Back to top button