BUSINESS
മലയാളികൾക്ക് ഷോക്ക്; വൈദ്യുതി ബില്ലിൽ പൊളിച്ചെഴുത്ത്, പീക്ക് സമയം ദീർഘിപ്പിക്കും, സാധാരണക്കാരെ ബാധിച്ചേക്കും, പുതിയ നയം 2027 ഏപ്രിൽ മുതൽ

2027 ഏപ്രിൽ 1 മുതൽ കേരളത്തിൽ വൈദ്യുതി നിരക്കിൽ വർധനവിനു വഴിയൊരുക്കുന്ന പുതിയ താരിഫ് നയവുമായി വൈദ്യുതി റഗുലേറ്ററി കമ്മിഷൻ. കേരളത്തിലെ വൈദ്യുതി ഉപഭോക്താക്കളുടെ പ്രതിമാസ ബില്ലിനെ ബാധിച്ചേക്കാവുന്ന നയമാണിത്. നിരക്കിലും, സർചാർജിലും വർധനയ്ക്ക് വഴിയൊരുക്കുന്ന നയം അഞ്ച് വർഷത്തേക്ക് പ്രാബല്യത്തിലുണ്ടാകും. ഇത് കേരളത്തിലെ ഗാർഹിക ഉപയോക്താക്കളുടെ പ്രതിമാസ ബജറ്റിനെയും നെഗറ്റീവായി ബാധിച്ചേക്കും.കെ.എസ്.ഇ.ബിയുടെ മുൻകാലത്തെ 5,000 കോടി രൂപയുടെ നഷ്ടം നാല് വർഷം കൊണ്ട് സർചാർജ്ജ് ഇനത്തിൽ ഈടാക്കുന്ന തരത്തിലാണ് പുതിയ നയം അവതരിപ്പിച്ചിട്ടുള്ളത്. കെ.എസ്.ഇ.ബിയുടെ ഹ്രസ്വകാല കരാറുകളിലെ അധിക ബാധ്യതകളും ഉപഭോക്താക്കളെ ബാധിക്കുമെന്നാണ് വിലയിരുത്തൽ. പണപ്പെരുപ്പവും, വിലക്കയറ്റവും ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ വൈദ്യുത ബില്ലിലെ വർധന കൂടി സാധാരണക്കാർ അടക്കം താങ്ങേണ്ടതായി വരും.പീക്ക് സമയത്തിൽ മാറ്റംവൈദ്യുതി ഉപയോഗം കൂടുതലുള്ള സമയമായ പീക്ക് സമയം വൈകിട്ട് 6 മണി മുതൽ രാത്രി 11.30 വരെ നീട്ടാനാണ് പുതിയ നയത്തിൽ പറയുന്നത്. പീക്ക് സമയത്ത് ഉപയോഗിക്കുന്ന വൈദ്യുതിക്ക് ഉയർന്ന നിരക്ക് ബാധകമാകുന്ന തരത്തിലുള്ള ടൈം-ഓഫ്-ഡേ (ToD) നിരക്കാണ് നിലവിലുള്ള ആശങ്കയ്ക്ക് കാരണം. എന്നാൽ ഓരോ ഉപഭോക്താവിന്റെയും ബില്ലിൽ എത്ര രൂപയുടെ വർധനയുണ്ടാകുമെന്നത് ബാധകമായ നിരക്കുകളും, മീറ്റർ സംവിധാനവും, അന്തിമ ഉത്തരവും അനുസരിച്ചായിരിക്കും.പൊതുവെ കേരളത്തിൽ പീക്ക് സമയത്ത് വൈദ്യുതി ഉപഭോഗം കുതിച്ചുയരാറാണ് പതിവ്. പ്രത്യേകിച്ച് മാർച്ച്, ഏപ്രിൽ മാസങ്ങളിലെ കൊടും ചൂടിൽ വർഷങ്ങളായി സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം ഉയർന്ന തലങ്ങളിലാണ്. പീക്ക് മണിക്കൂറുകൾക്ക് കൂടുതൽ നിരക്ക് ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഉപഭോഗത്തിൽ പൊതുവെ ആനുപാതികമായ കുറവ് ഉണ്ടാകാറുമില്ല.പുതിയ താരിഫ് നയം അനുസരിച്ച്, എല്ലാ ഉപഭോക്താക്കൾക്കും ഒരേ നിരക്കിൽ വർധനയുണ്ടാകുമോ, ഓരോ യൂണിറ്റിനും എത്ര രൂപ അധികം നൽകേണ്ടിവരും തുടങ്ങിയ കാര്യങ്ങൾ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല. അതിനാൽ കൃത്യമായ വർധന സംബന്ധിച്ച വ്യക്തതയുണ്ടാകാൻ അന്തിമ നിരക്കുകളും, ഔദ്യോഗിക ഉത്തരവും പുറത്തുവരുന്നതുവരെ കാത്തിരിക്കണം.ഉപഭോക്താക്കൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾപുതിയ നിരക്ക് നയം നടപ്പാക്കാൻ നിർദേശിച്ചിരിക്കുന്ന തിയ്യതി 2027 ഏപ്രിൽ ഒന്ന് മുതലാണ്. പീക്ക് സമയത്തെ വൈദ്യുതി ഉപയോഗം കുറയ്ക്കാൻ കഴിയുമെങ്കിൽ, ബാധകമായ ToD നിരക്കുകൾ അനുസരിച്ച് ബിൽ നിയന്ത്രിക്കാൻ സാധിച്ചേക്കാം. അന്തിമ നിരക്ക് പട്ടികയും, സർചാർജ് വ്യവസ്ഥകളും അറിയുന്നതിനായി കെ.എസ്.ഇ.ബി., കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ എന്നിവയുടെ ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കുക.
Read News




