BUSINESS
പോക്കറ്റ് ചോരും, അരിയും എണ്ണയും മുതല്‍ മൊബൈല്‍ റീചാര്‍ജ് വരെ; വിലകൂടുന്ന സാധാനങ്ങളും സേവനങ്ങളും

Shrinkflation Effect: ബിസ്‌കറ്റും സോപ്പും പാചക എണ്ണയും മുതല്‍ മൊബൈല്‍ ഡാറ്റ റീചാര്‍ജ് വരെ ഒരേസമയം വില ഉയരുന്ന അവസ്ഥ ഒന്നു ചിന്തിച്ചു നോക്കൂ. അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവും ആഗോള വിപണിയിലെ അസ്ഥിരതയും കാരണം പ്രമുഖ എഫ്എംസിജി (FMCG) കമ്പനികളും, 5ജി നിക്ഷേപങ്ങളുടെ റിട്ടേണ്‍ ഉയര്‍ത്താന്‍ ടെലികോം ഭീമന്മാരും നിരക്കുകള്‍ ഉയര്‍ത്താന്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. പാക്കറ്റുകളുടെ വില കൂട്ടാതെ ഉല്‍പ്പന്നത്തിന്റെ അളവ് കുറയ്ക്കുന്ന ‘ശ്രിങ്ക്ഫ്‌ലേഷന്‍’ (Shrinkflation) തന്ത്രവും കമ്പനികള്‍ വ്യാപകമായി പയറ്റുന്നുണ്ട്. വരാനിരിക്കുന്ന ഈ സാമ്പത്തിക ബാധ്യതയുടെ വിശദാംശങ്ങളും, ചിലവുകള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന പ്രായോഗിക വഴികളും പരിശോധിക്കാം.എഫ്എംസിജി (FMCG) കമ്പനികളുടെ വിലവര്‍ധനനിത്യോപയോഗ സാധനങ്ങള്‍ക്ക് ഉടന്‍ വില കൂടുമെ്ന്നാണ് റിപ്പോര്‍ട്ട്. ബിസ്‌ക്കറ്റ്, ബ്രെഡ്, സോപ്പ്, പാചക എണ്ണ തുടങ്ങി ദൈനംദിന ആവശ്യങ്ങള്‍ക്കുള്ള സാധനങ്ങളാണ് ഭീഷണി നേരിടുന്നത്. ബ്രിട്ടാനിയ, ഗോദ്റെജ്, ടാറ്റ, ഡാബര്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ (HUL) തുടങ്ങിയ മുന്‍നിര എഫ്എംസിജി കമ്പനികള്‍ വില വര്‍ധനയ്ക്കക്കൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റം, പണപ്പെരുപ്പം , ആഗോള തലത്തിലുള്ള രാഷ്ട്രീയ പ്രതിസന്ധികള്‍, ക്രൂഡ് ഓയില്‍ വിലയിലെ വ്യതിയാനം, കാലാവസ്ഥാ മാറ്റങ്ങള്‍ (മണ്‍സൂണ്‍, എല്‍ നിനോ) എന്നിവയാണ് വില വര്‍ധനയ്ക്കുള്ള പ്രധാന കാരണങ്ങള്‍.പഞ്ചസാര, പാം ഓയില്‍ എന്നിവയുടെ വില കൂടിയതിനാല്‍ സെപ്റ്റംബര്‍ മുതല്‍ 5 രൂപ, 10 രൂപ വിലയുള്ള ജനപ്രിയ ബിസ്‌ക്കറ്റ് പാക്കറ്റുകള്‍ക്ക് 1.5 മുതല്‍ 2 ശതമാനം വരെ വില കൂട്ടാനാണ് ബ്രിട്ടാനിയയുടെ പ്ലാന്‍. വില കൂട്ടാന്‍ സാധിക്കാത്ത ഉല്‍പ്പന്നങ്ങളില്‍ പാക്കറ്റിലെ സാധനങ്ങളുടെ അളവ് കുറയ്ക്കാനും കമ്പനികള്‍ക്ക് പദ്ധതിയുണ്ട്.ടെലികോം നിരക്കുകളും കൂടുംജിയോ (Jio), എയര്‍ടെല്‍ (Airtel), വിഐ (Vi) തുടങ്ങിയ ടെലികോം കമ്പനികള്‍ തങ്ങളുടെ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് പ്ലാനുകളില്‍ വീണ്ടും 15% മുതല്‍ 20% വരെ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. നിലവിലെ 299 രൂപയുടെ അടിസ്ഥാന പ്ലാനുകള്‍ക്ക് 349 മുതല്‍ 359 രൂപ വരെയാകാന്‍ സാധ്യതയുണ്ട്. അതായത് ഓരോ റീചാര്‍ജിനും 40 രൂപ മുതല്‍ 80 രൂപ വരെ അധികം നല്‍കേണ്ടി വരും.ഓരോ ഉപഭോക്താവില്‍ നിന്നുമുള്ള ശരാശരി വരുമാനം (ARPU) വര്‍ധിപ്പിക്കുക, 5ജി നെറ്റ്വര്‍ക്ക് വികസിപ്പിക്കുന്നതിനായി നടത്തിയ വലിയ നിക്ഷേപങ്ങള്‍ തിരിച്ചുപിടിക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങള്‍. കൂടുതല്‍ ഡാറ്റ ഉപയോഗിക്കുന്നവരില്‍ നിന്ന് കൂടുതല്‍ തുക ഈടാക്കുന്ന രീതിയിലേക്ക് പ്ലാനുകള്‍ മാറിയേക്കാം. സൗജന്യ അണ്‍ലിമിറ്റഡ് 5ജി സേവനങ്ങള്‍ നിര്‍ത്തലാക്കാനും സാധ്യതയുണ്ട്.സാധാരണക്കാരെ എങ്ങനെ ബാധിക്കും?ഭക്ഷണ സാധനങ്ങളുടെയും മൊബൈല്‍ റീചാര്‍ജിന്റെയും വില ഒരേസമയം വര്‍ധിക്കുന്നത് സാധാരണക്കാരുടെ പ്രതിമാസ ചെലവ് കുത്തനെ കൂട്ടും. ഇത് പോക്കറ്റ് ചോര്‍ത്തും. പാക്കറ്റുകളിലെ സാധനങ്ങളുടെ അളവ് കുറയുന്നത് കാരണം, കൂടുതല്‍ പണം കൊടുത്താലും ലഭിക്കുന്ന സാധനങ്ങളുടെ അളവ് കുറവായിരിക്കും. ഇത് ആളുകള്‍ക്ക് പലപ്പോഴും പെട്ടെന്ന് മനസിലാകില്ല. ഡിജിറ്റല്‍ യുഗത്തില്‍ ഇന്റര്‍നെറ്റും, മൊബൈല്‍ ഡാറ്റയും ഒഴിവാക്കാനാകാത്തതാണ്. ബില്ലുകളിലെ വര്‍ധന സാധാരണക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വലിയ സാമ്പത്തിക ബാധ്യതയാകും.ശ്രദ്ധിക്കേണ്ട കാര്യങ്ങളും മുന്‍കരുതലുകളും ടെലികോം കമ്പനികള്‍ പുതിയ നിരക്ക് വര്‍ധന പ്രഖ്യാപിക്കുന്നതിന് മുമ്പ് വാര്‍ഷിക പ്ലാനുകളോ, 84 ദിവസത്തെ പ്ലാനുകളോ റീചാര്‍ജ് ചെയ്യുന്നത് പണം ലാഭിക്കാന്‍ സഹായിക്കും. സാധനങ്ങള്‍ വാങ്ങുമ്പോള്‍ പാക്കറ്റിന് പുറകിലെ തൂക്കം അല്ലെങ്കില്‍ അളവ് കൃത്യമായി ശ്രദ്ധിക്കുക. ഒരേ വിലയാണെങ്കിലും പഴയ പാക്കറ്റിനേക്കാള്‍ പുതിയ പാക്കറ്റില്‍ അളവ് കുറഞ്ഞിട്ടുണ്ടോ എന്ന് ശ്രദ്ധിക്കണം. വന്‍കിട ബ്രാന്‍ഡുകള്‍ക്ക് പകരം ഗുണനിലവാരമുള്ളതും എന്നാല്‍ വില കുറഞ്ഞതുമായ പ്രാദേശിക ഉല്‍പ്പന്നങ്ങളോ, സൂപ്പര്‍മാര്‍ക്കറ്റുകളുടെ സ്വന്തം ബ്രാന്‍ഡുകളോ തിരഞ്ഞെടുക്കാം. വൈഫൈ സൗകര്യമുള്ളവരോ, അധികം ഡാറ്റ ഉപയോഗിക്കാത്തവരോ വലിയ തുകയുടെ റീചാര്‍ജുകള്‍ ഒഴിവാക്കി അടിസ്ഥാന പ്ലാനുകളിലേക്ക് മാറാന്‍ ശ്രദ്ധിക്കുക. സാധനങ്ങള്‍ ഒന്നിച്ചു വാങ്ങുമ്പോഴോ, ഫെസ്റ്റിവല്‍ സീസണുകളിലോ ലഭിക്കുന്ന ഡിസ്‌കൗണ്ടുകളും ഓഫറുകളും കൃത്യമായി പ്രയോജനപ്പെടുത്തി ബജറ്റ് പ്ലാന്‍ ചെയ്യുക.
Read News


