BUSINESS

ഇന്ത്യയ്ക്ക് ‘മൺസൂൺ ബമ്പർ’; 20 ബില്യൺ ഡോളറിന്റെ ഭീമമായ നിക്ഷേപം നടത്താൻ ന്യൂസിലാൻഡ്, ചരിത്രപരമായ കരാർ യാഥാർത്ഥ്യമായി


ഇന്ത്യയും ന്യൂസിലാൻഡും തമ്മിൽ വൻ സഹകരണത്തിന് അരങ്ങൊരുങ്ങുന്നു. ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാറും, വൻതോതിലുള്ള നിക്ഷേപങ്ങളുമാണ് നടപ്പാവുക. 2030-ഓടെ ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങൾ വലിയൊരു മുന്നേറ്റത്തിന് ഒരുങ്ങുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഓക്‌ലൻഡിൽ നടന്ന ‘ബിസിനസ് ആൻഡ് സ്പോർട്സ് എൻഗേജ്‌മെന്റ്’ ഇവന്റിൽ ഇന്ത്യ-ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ വിവിധ മേഖലകളിൽ അഭൂതപൂർവമായ അവസരങ്ങൾ തുറന്നുനൽകുമെന്ന് പ്രധാനമന്ത്രി അറിയിച്ചു”ഈ വർഷം, നമ്മുടെ ഇരു രാജ്യങ്ങളും വെറും ഒമ്പത് മാസമെന്ന റെക്കോർഡ് കാലയളവിനുള്ളിൽ ഒരു സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെച്ചു. ഈ കരാർ വിപണിയിലേക്കുള്ള ആക്സിസ്, നിക്ഷേപം, സേവനങ്ങൾ, സാങ്കേതികവിദ്യ എന്നിവയിൽ പുതിയ അവസരങ്ങൾ സൃഷ്ടിക്കും. നമ്മൾ ഒന്നിച്ച് 2030-ഓടെ ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കുമെന്ന് പൂർണ്ണ വിശ്വാസമുണ്ട്..അടുത്ത 15 വർഷത്തിനുള്ളിൽ ഇന്ത്യയിൽ 20 ബില്യൺ യുഎസ് ഡോളറിന്റെ നിക്ഷേപം നടത്താൻ ന്യൂസിലൻഡ് ഒരുങ്ങുകയാണ്. ഇത് വെറും നിക്ഷേപ വാഗ്ദാനം മാത്രമല്ല, ഇന്ത്യയുടെ വികസന യാത്രയിൽ പങ്കാളിയാകാനുള്ള തീരുമാനം കൂടിയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയർത്തിയതിനാൽ, ഈ പരിപാടി ചരിത്രപരമായ ഒരു വഴിത്തിരിവാണ് അടയാളപ്പെടുത്തുന്നത്” – പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.ഇന്ത്യയും ന്യൂസിലൻഡും ഔദ്യോഗികമായി ‘India-New Zealand Strategic Partnership: Roadmap to 2030’ അംഗീകരിക്കുകയാണ് ചെയ്തിരിക്കുന്നത്. അടുത്ത നാല് വർഷത്തിനുള്ളിൽ വ്യാപാരം, കൃഷി, സുരക്ഷ, ആധുനികത, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയിലുടനീളം സഹകരണം ശക്തമാക്കുന്നതിനുള്ള വലിയൊരു ചട്ടക്കൂടാണ് ഇത്തരത്തിൽ തയ്യാറായിരിക്കുന്നത്. ഉഭയകക്ഷി ബന്ധങ്ങളെ ഒരു പുതിയ തലത്തിലേക്ക് കൊണ്ടുപോകുക, നിലവിലുള്ള സഹകരണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുക, ഉഭയകക്ഷിപരമായും ബഹുമുഖപരമായും സഹകരണം ആഴത്തിലാക്കുന്നതിനുള്ള പുതിയ വഴികൾ തേടുക എന്നിവ ലക്ഷ്യമിടുന്നു. ഇത്തരത്തിൽ തന്ത്രപരമായ പങ്കാളിത്തത്തിനായുള്ള ദീർഘകാല ലക്ഷ്യമാണ് മുന്നിലുള്ളതെന്ന് സംയുക്ത പ്രസ്താവനയിൽ പറയുന്നുന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സന്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂലൈ 10-11 തീയതികളിൽ ന്യൂസിലൻഡിൽ ഔദ്യോഗിക സന്ദർശനം നടത്തുകയാണ്. കഴിഞ്ഞ 40 വർഷത്തിനിടെ ഒരു ഇന്ത്യൻ പ്രധാനമന്ത്രി ന്യൂസിലൻഡ് സന്ദർശിക്കുന്നത് ഇതാദ്യമായാണ്.പുതിയതായി അംഗീകരിച്ച വ്യാപാര-സാമ്പത്തിക സഹകരണത്തിനായുള്ള റോഡ്‌മാപ്പ് പ്രകാരം, 2030-ഓടെ ഉഭയകക്ഷി ചരക്ക്-സേവന വ്യാപാരം ഇരട്ടിയാക്കി 7 ബില്യൺ ന്യൂസിലൻഡ് ഡോളറിൽ (35,000 കോടി രൂപ) എത്തിക്കുക എന്ന ലക്ഷ്യത്തിനായി ഇരു രാജ്യങ്ങളും പ്രവർത്തിക്കും. ഇന്ത്യ-ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ എത്രയും വേഗം പ്രാബല്യത്തിൽ വരുന്നതിനും അത് ഫലപ്രദമായി നടപ്പിലാക്കുന്നതിനുമുള്ള അടുത്ത ഘട്ടങ്ങളിൽ ഇരുപക്ഷവും ഒന്നിച്ച് പ്രവർത്തിക്കുമെന്നും റോഡ്മാപ്പിൽ പറയുന്നു.


Read News

Back to top button