BUSINESS
വലിയ നേട്ടവുമായി മുത്തൂറ്റ് ഫിനാൻസ് ജൂൺ പാദഫലങ്ങൾ; അറ്റാദായത്തിൽ 2825 കോടിയുടെ വർധന, വായ്പാ വിതരണത്തിൽ കുതിപ്പ്

2026 ജൂൺ 30-ന് അവസാനിച്ച സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ (Q1FY27) മികച്ച പ്രകടനവുമായി ഇന്ത്യയിലെ ഏറ്റവും വലിയ ഗോൾഡ് ലോൺ കമ്പനിയായ മുത്തൂറ്റ് ഫിനാൻസ്. കമ്പനിയുടെ സംയോജിത അറ്റാദായത്തിലും വായ്പാ ആസ്തിയിലും മികച്ച വാർഷിക വളർച്ചയാണ് രേഖപ്പെടുത്തിയത്. ബിസിനസ് പ്രകടനം ഇങ്ങനെമുത്തൂറ്റ് ഫിനാൻസിന്റെ സംയോജിത വായ്പാ ആസ്തി 43% വാർഷിക വളർച്ചയോടെ 1,91,532 കോടി രൂപയിലെത്തി. 57,594 കോടി രൂപയുടെ വളർച്ചയാണ് ഈ ജൂൺപാദത്തിൽ പാദത്തിൽ മാത്രം ഉണ്ടായത്. സംയോജിത അറ്റാദായം 43% വർദ്ധനവോടെ 2,825 കോടി രൂപയായി. സംയോജിത സ്വർണ്ണ പണയ വായ്പാ ആസ്തി 48% ഉയർന്ന് 1,75,527 കോടി രൂപയായി. ഈ പാദത്തിലെ വളർച്ച 56,767 കോടി രൂപയാണ്.മുത്തൂറ്റ് ഫിനാൻസിൻറെ മാത്രം വായ്പാ ആസ്തി 43% വർധിച്ച് 1,72,053 കോടി രൂപയായി. അറ്റാദായം 25% ഉയർച്ചയോടെ 2,550 കോടി രൂപയായി. സ്വർണ്ണ പണയ വായ്പാ ആസ്തി 44% വാർഷിക വളർച്ചയോടെ 1,63,298 കോടി രൂപയിലെത്തി4,82,707 പുതിയ ഉപഭോക്താക്കൾക്കായി 8,937 കോടി രൂപയുടെ സ്വർണ്ണ പണയ വായ്പകൾ വിതരണം ചെയ്തു. ഒരു ശാഖയിലെ ശരാശരി സ്വർണ്ണപ്പണയ ആസ്തി 32.47 കോടി രൂപയാണ്. 2027 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ഗ്രൂപ്പ് മൊത്തം 86 പുതിയ ശാഖകൾ തുറന്നു.കമ്പനിയുടെ പ്രതികരണംമുത്തൂറ്റ് ഫിനാൻസിന്റെ മൊത്തം വായ്പ ആസ്തി എക്കാലത്തെയും ഉയർന്ന നിരക്കായ 1,91,532 കോടി രൂപയിൽ എത്തിയതായി മുത്തൂറ്റ് ഫിനാൻസ് ചെയർമാൻ ജോർജ്ജ് ജേക്കബ് മുത്തൂറ്റ് വ്യക്തമാക്കി. ഉപഭോക്താക്കളുടെ നിരന്തരമായ വിശ്വാസവും ഡിജിറ്റൽ പരിവർത്തനങ്ങളിലെ വേഗതയും ഈ നേട്ടത്തിന് കാരണമായതായി അദ്ദേഹം പറഞ്ഞുസ്വർണ്ണ വായ്പാ രംഗത്തെ കമ്പനിയുടെ നേതൃത്വവും, മികച്ച പ്രവർത്തനക്ഷമതയും, ഉപഭോക്തൃ ബന്ധങ്ങളുമാണ് ഈ വളർച്ചയ്ക്ക് അടിത്തറയെന്ന് മുത്തൂറ്റ് ഫിനാൻസ് മാനേജിംഗ് ഡയറക്ടർ ജോർജ്ജ് അലക്സാണ്ടർ മുത്തൂറ്റ് പറഞ്ഞു. സാങ്കേതികവിദ്യയിലുള്ള തുടർച്ചയായ നിക്ഷേപങ്ങളും, സുഗമമായ ക്ലെയിം പ്രക്രിയകളും ഉപഭോക്തൃ അനുഭവം കൂടുതൽ മെച്ചപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു. മുത്തൂറ്റ് ഫിനാൻസ് ഓഹരികൾ ഇക്കഴിഞ്ഞ വാരാന്ത്യത്തിൽ, വെള്ളിയാഴ്ച്ച മുത്തൂറ്റ് ഫിനാൻസ് ഓഹരികൾ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അന്നേ ദിവസം എൻ.എസ്.ഇയിൽ ഓഹരി വില 3.68% നേട്ടത്തോടെ 3,119.60 രൂപയിലാണ് ക്ലോസ് ചെയ്തിരിക്കുന്നത്Disclaimer: ഇവിടെ നൽകിയിരിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ/വ്യാപാര നിർദേശങ്ങളല്ല, ലഭ്യമായ വിവരങ്ങളാണ്. നിക്ഷേപകർ സ്വന്തം ഉത്തരവാദിത്തത്തിൽ തീരുമാനങ്ങളെടുക്കുക
Read News


