CINEMA

‘വാഴ 2’ വിജയത്തിന് പിന്നാലെ പുതിയ ചിത്രവുമായി ഹാഷിർ; ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി


ഹാഷിർ

‘വാഴ 2’ എന്ന ബ്ലോക്ക്ബ‌സ്റ്റർ ചിത്രത്തിന് ശേഷം ഹാഷിറിന്റെ പുതിയ സിനിമയുടെ പ്രഖ്യാപനം എത്തി. ‘ഞൊടി ഒൺ മോർ ടൈം’ എന്നാണ് സിനിമയുടെ പേര്. ചിത്രത്തിന്റെ ഒഫീഷ്യൽ ടൈറ്റിൽ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ‘അപ്പൊ ഇവിടെ തുടങ്ങുന്നു അടുത്തത്. എന്റെ കൂടെ കാണണം. എന്ന് നിങ്ങളെ സ്വന്തം ഹാഷിർ’ എന്നാണ് പുതിയ ചിത്രത്തിന്റെ പോസ്റ്റർ പങ്കുവച്ചുകൊണ്ട് ഹാഷിർ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

ജെ എസ് ജിതിൻ ആണ് സിനിമയുടെ സംവിധാനം. ഹാഷിറിനൊപ്പം അൽ അമീൻ, ചന്തു സലിം കുമാർ, ലുക്മാൻ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ സുപ്രധാന വേഷങ്ങളിൽ എത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. അമൽ പോൾസൺ, ടോണി ജോസ് എന്നിവർ ചേർന്ന് സൂപ്പർ ഡൂപ്പർ ഫിലിംസ്, മിഡ്‌നെറ്റ് സൺ ഫിലിംസ് എന്നീ ബാനറുകളിലാണ് ‘ഞൊടി’ നിർമ്മിക്കുന്നത്.

ഹാഷിറിന്റെ കരിയറിലെ നാലാമത്തെ ചിത്രമാണ് ‘ഞൊടിഒൺ മോർ ടൈം’. അതിരടി, വാഴ, വാഴ 2 എന്നിവയാണ് ഇതിനുമുമ്പ് പുറത്തിറങ്ങിയ മറ്റ് ചിത്രങ്ങൾ. അതേസമയം മെഗാസ്റ്റാർ മമ്മൂട്ടി നായകനായി നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഹാഷിർ വേഷമിടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

English Summary

Actor Hashir has announced his new film, ‘Njodi One More Time,’ by releasing its official title poster. Directed by J.S. Jithin and produced by Super Duper Films and Midnight Sun Films, the movie stars Hashir in the lead, alongside Al Ameen, Chandu Salim Kumar, and Lukman. This marks Hashir’s fourth feature film, with reports also indicating his involvement in an upcoming Mammootty-starrer.


Business ⏭️

Back to top button