NEWS

ഡിസിസി ഓഫിസിന്റെ ചില്ലുകള്‍ തകർത്തു, മണ്ഡലം കമ്മിറ്റി ഓഫിസിനു തീയിട്ടു; പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ്


തിരുവനന്തപുരം∙ ജില്ലയില്‍ കോണ്‍ഗ്രസ് ഓഫിസുകള്‍ക്കു നേരെ ആക്രമണം. ഡിസിസി ഓഫിസിന്റെ ചില്ലുകള്‍ രാത്രി നടന്ന കല്ലേറില്‍ തകര്‍ന്നു. ആനാവൂര്‍ മണ്ഡലം കമ്മിറ്റി ഓഫിസിന് രാത്രി അക്രമികള്‍ തീയിട്ടു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ആക്രമണത്തിനു പിന്നില്‍ ബിജെപിയും ആര്‍എസ്എസുമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. അക്രമികളെ കയറൂരി വിടുകയാണ് ബിജെപി നേതൃത്വമെന്നും ഇതില്‍ പ്രതിഷേധിച്ച് ജില്ലയില്‍ കോണ്‍ഗ്രസ് മാര്‍ച്ചുകള്‍ നടത്തുമെന്നും ഡിസിസി ഓഫിസ് സന്ദര്‍ശിച്ച ശേഷം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. ശനിയാഴ്ച കൊല്ലത്ത് അമൃതാനന്ദമയിയുടെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയതിനെ തുടര്‍ന്ന് യുവമോര്‍ച്ച മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ പ്രതിഷേധം കടുപ്പിച്ചിരുന്നു. ഇന്നലെ ബാലരാമപുരത്ത് മന്ത്രി ഒ.ജെ.ജനീഷിനെതിരായ കരിങ്കൊടി പ്രതിഷേധവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസിനെയും ബിജെപിയുടെയും പ്രവര്‍ത്തകര്‍ ഏറ്റുമുട്ടുകയും ചെയ്തു. ഇതില്‍ തിരുവനന്തപുരം സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജുവിനു പരുക്കേറ്റിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ രാത്രി കോൺഗ്രസ് ഓഫിസുകള്‍ക്കു നേരെ ആക്രമണമുണ്ടായത്. 


Fashion ⏭️

Back to top button