AUTO

മാരുതി സുസുക്കി രാജ്യത്ത് 6,000-ാമത് സർവീസ് ടച്ച്‌പോയിന്റ് തുറന്നു


 മാരുതി സുസുക്കി ഇന്ത്യ രാജ്യത്തെ 6,000-ാമത് സർവീസ് ടച്ച്‌പോയിന്റ് കോഴിക്കോട് ഉദ്ഘാടനം ചെയ്തു. കോയ റോഡിലുള്ള പുതിയ അത്യാധുനിക സർവീസ് കേന്ദ്രത്തിന് 1,820 ചതുരശ്ര മീറ്റർ വിസ്തീർണമുണ്ട്. ഇവിടെ വാഹന സർവീസിനൊപ്പം ബോഡി റിപ്പയർ, ഇലക്ട്രിക് വാഹന സർവീസ്, ചാർജിങ് സൗകര്യങ്ങളും ലഭ്യമാണ്. രാജ്യത്തെ 3,000-ത്തിലധികം നഗരങ്ങളിലും പട്ടണങ്ങളിലുമായി മാരുതി സുസുക്കിയുടെ സർവീസ് ശൃംഖല പ്രവർത്തിക്കുന്നതായി കമ്പനി അറിയിച്ചു. 2025-26 സാമ്പത്തിക വർഷത്തിൽ 502 പുതിയ സർവീസ് ടച്ച്‌പോയിന്റുകൾ ആരംഭിച്ച കമ്പനി 2.84 കോടി വാഹനങ്ങൾക്ക് സേവനം നൽകിയിരുന്നു. 2026-27 സാമ്പത്തിക വർഷത്തിൽ രാജ്യത്തുടനീളം 500 പുതിയ സർവീസ് ടച്ച്‌പോയിന്റുകൾ കൂടി ആരംഭിക്കാനാണ് ലക്ഷ്യമെന്ന് കമ്പനി അറിയിച്ചു.


Sports ⏭️

Back to top button