BUSINESS
ടാറ്റ സണ്‍സ് ഐപിഒ മോഹങ്ങള്‍ക്ക് തിരിച്ചടി; ആര്‍ബിഐയെ മറികടക്കാന്‍ ഒരു ലക്ഷം കോടിയുടെ മെഗാ ലയനത്തിന് നോയല്‍ ടാറ്റ

Tata Trusts Restructuring: ഇന്ത്യന്‍ ഓഹരി വിപണി ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒ ആകുമെന്ന് കരുതിയിരുന്ന ടാറ്റ സണ്‍സ് പബ്ലിക് ഇഷ്യുവിന് സാധ്യത മങ്ങുന്നു. റിസര്‍വ് ബാങ്കിന്റെ (RBI) കര്‍ശന നിയമങ്ങള്‍ മറികടക്കാനും, കമ്പനിയുടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള സ്വകാര്യത നിലനിര്‍ത്താനുമായി വമ്പന്‍ നീക്കവുമായി ടാറ്റ ട്രസ്റ്റ്. നോയല്‍ ടാറ്റയുടെ നേതൃത്വത്തില്‍ വമ്പനൊരു മെഗാ ലയനത്തിനാണ് ടാറ്റ ട്രസ്റ്റ് പദ്ധതിയിടുന്നത്. കോടിക്കണക്കിന് റീട്ടെയില്‍ നിക്ഷേപകരുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നതാണ് ടാറ്റയുടെ ഈ പുതിയ മാസ്റ്റര്‍ പ്ലാന്‍.മെഗാ പുനഃസംഘടനആര്‍ബിഐ നിയമങ്ങള്‍ മറികടക്കാനും, ഐപിഒ തടയാനുമുള്ള ശ്രമമാണ് ടാറ്റ ട്രസ്റ്റ് നടത്തുന്നത്. ഇതിനായി ടാറ്റ ഇലക്ട്രോണിക്‌സ് സിസ്റ്റംസ് സൊല്യൂഷന്‍സ് (Tata Electronics Systems Solutions), ടാറ്റ കണ്‍സള്‍ട്ടിംഗ് എഞ്ചിനീയേഴ്‌സ് (Tata Consulting Engineers) എന്നീ രണ്ട് കമ്പനികളെ നേരിട്ട് ടാറ്റ സണ്‍സുമായി (Tata Sons) ലയിപ്പിക്കാനാണ് നീക്കം നടക്കുന്നത്.ആര്‍ബിഐ നിയമവും, മറുമരുന്നുംനിലവില്‍ റിസര്‍വ് ബാങ്ക് (RBI) ടാറ്റ സണ്‍സിനെ ഒരു അപ്പര്‍ ലെയര്‍ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായാണ് (NBFC-UL) തരംതിരിച്ചിട്ടുള്ളത്. ഈ നിയമപ്രകാരം 2025 സെപ്റ്റംബറോടെ കമ്പനി നിര്‍ബന്ധമായും പബ്ലിക് ലിസ്റ്റിംഗ് (IPO) നടത്തേണ്ടതുണ്ട്.എന്നാല്‍ മറ്റ് രണ്ട് കമ്പനികള്‍ ലയിക്കുന്നതോടെ ഏകദേശം 1 ലക്ഷം കോടി രൂപയുടെ പ്രവര്‍ത്തന വരുമാനം നേരിട്ട് ടാറ്റ സണ്‍സിന്റെ ബാലന്‍സ് ഷീറ്റില്‍ വരും. ഇതോടെ ടാറ്റ സണ്‍സിന്റെ മൊത്തം ആസ്തിയിലെ നിക്ഷേപ വിഹിതം 90 ശതമാനത്തില്‍ താഴെയാകും. ഇത് നിയമപരമായി തന്നെ അവരുടെ കോര്‍ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി (CIC), NBFC-UL എന്നീ പദവികള്‍ ഇല്ലാതാക്കുകയും, അതുവഴി നിര്‍ബന്ധിത ഐപിഒ എന്ന കടമ്പ മറികടക്കാന്‍ സഹായിക്കുകയും ചെയ്യും.പുതിയ പ്ലാന്‍ റീട്ടെയില്‍ നിക്ഷേപകരെ എങ്ങനെ ബാധിക്കുംഇന്ത്യയിലെ തന്നെ എക്കാലത്തെയും വലിയ ഐപിഒ ആകാന്‍ സാധ്യതയുണ്ടായിരുന്ന ടാറ്റ സണ്‍സ് ഐപിഒ ഇല്ലാതാകുന്നുവെന്നതാണ് സങ്കടവാര്‍ത്ത. റീട്ടെയില്‍ നിക്ഷേപകര്‍ക്ക് ഈ ഭീമന്‍ ഹോള്‍ഡിംഗ് കമ്പനിയില്‍ നേരിട്ട് നിക്ഷേപിക്കാനുള്ള വലിയ അവസരമാണ് നഷ്ടമാകും.കൂടാതെ ഈ ആന്തരിക പുനഃസംഘടനയും, ലക്ഷക്കണക്കിന് കോടികളുടെ ആസ്തി മാറ്റങ്ങളും നിലവില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീല്‍, ടിസിഎസ് തുടങ്ങിയ മറ്റ് ടാറ്റ കമ്പനികളുടെ സാമ്പത്തിക ഘടനയെ പരോക്ഷമായി ബാധിക്കാമെന്ന് വിദഗ്ധര്‍ പറയുന്നു.പബ്ലിക്ക് ലിസ്റ്റിംഗ് കടമ്പഓഹരി വിപണിയിലെ കര്‍ശനമായ നിയന്ത്രണങ്ങളും, റിപ്പോര്‍ട്ടിംഗുകളും ഒഴിവാക്കാന്‍ വേണ്ടിയാണ് പ്രധാനമായും കമ്പനികളെ ലയിപ്പിക്കുന്നത്. പബ്ലിക് ലിസ്റ്റിംഗ് നടന്നാല്‍ കമ്പനിയുടെ സാമ്പത്തിക ഇടപാടുകള്‍, കടം, സബ്‌സിഡിയറി കമ്പനികളുമായുള്ള പണമിടപാടുകള്‍ എന്നിവയെല്ലാം പരസ്യപ്പെടുത്തേണ്ടി വരും. ഒരു നൂറ്റാണ്ടിലേറെയായി സ്വകാര്യ കമ്പനിയായി പ്രവര്‍ത്തിക്കുന്ന ടാറ്റ സണ്‍സിന്റെ രഹസ്യസ്വഭാവം നിലനിര്‍ത്താനാണ് നോയല്‍ ടാറ്റയുടെ നേതൃത്വത്തിലുള്ള ടാറ്റ ട്രസ്റ്റ് ആഗ്രഹിക്കുന്നത്.ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ടാറ്റ ട്രസ്റ്റിന്റെ ഈ ലയന പദ്ധതിക്കും, പുനഃസംഘടനയ്ക്കും റിസര്‍വ് ബാങ്കിന്റെ (RBI) ഔദ്യോഗിക അംഗീകാരം ലഭിക്കേണ്ടതുണ്ട്. ആര്‍ബിഐ ഈ ലയന നിര്‍ദ്ദേശം തള്ളിയാല്‍, ടാറ്റ സണ്‍സിന് ഐപിഒയുമായി മുന്നോട്ട് പോകേണ്ടി വരും.ടാറ്റ ഗ്രൂപ്പും റിസര്‍വ് ബാങ്കും തമ്മില്‍ ഈ വിഷയത്തില്‍ ഉണ്ടാകാനിടയുള്ള തര്‍ക്കങ്ങള്‍ വിപണിയിലുള്ള മറ്റ് ടാറ്റ ഓഹരികളില്‍ ഹ്രസ്വകാല ചാഞ്ചാട്ടങ്ങള്‍ക്ക് കാരണമായേക്കാം. അതിനാല്‍ നിക്ഷേപകര്‍ വരും ദിവസങ്ങളിലെ ആര്‍ബിഐയുടെയും, കമ്പനി ബോര്‍ഡിന്റെയും തീരുമാനങ്ങള്‍ കൃത്യമായി ശ്രദ്ധിക്കണം.
Read News




