AUTO

പുതിയ വാഗൺ ആർ, ആള് ജപ്പാനാ! ഇന്ത്യൻ വിപണിയിലേക്ക് എത്തുമോ?


പുതു തലമുറ വാഗണ്‍ ആര്‍ പുറത്തിറക്കി സുസുക്കി. ഇന്ത്യയിലല്ല, അങ്ങു ജപ്പാനിലാണ് ഏഴാം തലമുറ വാഗണ്‍ ആര്‍ പുറത്തിറക്കിയിരിക്കന്നത്. നമ്മുടെ നാട്ടിലെ മോഡലില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ജാപ്പനീസ് വാഗണ്‍ ആര്‍. യാത്രക്കാരുടെ സുഖസൗകര്യങ്ങള്‍ക്കും സുരക്ഷക്കുമാണ് ജാപ്പനീസ് വാഗണ്‍ ആറില്‍ കൂടുതല്‍ പ്രാധാന്യം നല്‍കിയിട്ടുള്ളത്. ഈ വര്‍ഷം ഡിസംബറില്‍ തന്നെ വാഗണ്‍ ആറിന്റെ ഫേസ്‌ലിഫ്റ്റ് പതിപ്പ് ഇന്ത്യന്‍ വിപണിയിലെത്തിക്കുമെന്നും സൂചനയുണ്ട്.പുതിയ വാഗണ്‍ ആറിലും ടോള്‍ബോയ് ഡിസൈന്‍ നിലനിര്‍ത്തിയിട്ടുണ്ട്. അപ്പോഴും വാഹനത്തിന്‍രെ മുന്‍ഭാഗത്തിന് ചെറിയ മാറ്റങ്ങളുണ്ട്. തിരശ്ചീനമായ ഡിസൈനിലുള്ള വലിയ ക്രോം ഗ്രില്ലും അതിന് യോജിച്ച ഹെഡ്‌ലൈറ്റുകളും കാണാനാവും. ഒപ്പം കറുത്ത ഇന്‍സര്‍ട്ടുകളോടു കൂടിയ പുതിയ ബംപറും വാഹനത്തിന് നല്‍കിയിട്ടുണ്ട്. ജപ്പാനിലെ കെയ് കാര്‍ നിയമങ്ങള്‍ അനുസരിച്ചാണ് ഈ വാഹനം രൂപകല്‍പന ചെയ്തിരിക്കുന്നത്. 3,395 മില്ലീ മീറ്റര്‍ നീളവും 1,475 മില്ലീമീറ്റര്‍ വീതിയും 1,650 മില്ലീമീറ്റര്‍ ഉയരവുമാണ് ഈ കാറിനുള്ളത്. 2,460 മില്ലിമീറ്ററാണ് വാഹനത്തിന്റെ വീല്‍ബേസ്.ജാപ്പനീസ് വാഗണ്‍ ആറില്‍ സുരക്ഷക്കും ആധുനിക സൗകര്യങ്ങള്‍ക്കും വലിയ പ്രാധാന്യമാണ് നല്‍കിയിട്ടുള്ളത്. അഡാസ് സുരക്ഷാ ഫീച്ചറുകള്‍ക്കു പുറമേ ഹൈ ബീം അസിസ്റ്റ്, പാര്‍ക്കിങ് സെന്‍സറുകള്‍, 360 ഡിഗ്രി ക്യാമറ എന്നിവയും പുതു തലമുറ ജാപ്പനീസ് വാഗണ്‍ ആറിലുണ്ട്. വലിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, ഓട്ടമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയും ഇതിലുണ്ട്. സൗകര്യത്തിനനുസരിച്ച് സീറ്റുകള്‍ ക്രമീകരിക്കാനും ഇതിലാവും.പുതുതലമുറ ഇന്ത്യയിലുംഇന്ത്യയിലും വാഗണ്‍ ആറിന്റെ ഫേസ്‌ലിഫ്റ്റ് മോഡല്‍ പുറത്തിറക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഡിസംബറോടെ വാഗണ്‍ ആര്‍ ഫേസ്‌ലിഫ്റ്റ് ഇന്ത്യയില്‍ എത്തിക്കാനാണ് മാരുതി സുസുക്കിയുടെ ശ്രമം. ഇതിന്റെ പരീക്ഷണ ഓട്ടങ്ങള്‍ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. ടോള്‍ ബോയ് ഡിസൈനില്‍ തന്നെയാവും പുതിയ വാഗണ്‍ ആര്‍ എത്തുക. വശങ്ങളിലെ ഉയരമുള്ള ടെയില്‍ ലാംപുകള്‍ പുതുതലമുറയിലും തുടരും. ഹെഡ്‌ലൈറ്റുകള്‍, ഗ്രില്‍, മുന്നിലെ ബംപര്‍ എന്നിവയുടെ ഡിസൈനില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.


Sports ⏭️

Back to top button