AUTO

ഫൈൻ 3000 രൂപ മുതൽ 5000 രൂപ വരെ: നമ്പർ പ്ലേറ്റിൽ കൃത്രിമം കാണിച്ചാൽ പണി കിട്ടും


വാഹനങ്ങളുടെ നമ്പർ പ്ലേറ്റിൽ കൃത്രിമം കാണിച്ചാൽ വൻ പണിയാകും. 3000 രൂപ മുതൽ 5000 രൂപവരെ പിഴ കൊടുക്കേണ്ടിവരും. റജിസ്ട്രേഷൻ നമ്പർ എന്നത് വാഹനങ്ങളെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ട ഒന്നാണ്. എന്നാൽ ചില വാഹന ഉടമകൾ വളരെ ലാഘവത്തോടെ അവർക്കിഷ്ടപ്പെട്ട രീതിയിൽ പ്രദർശിപ്പിക്കാറുണ്ട്. ചിലർ മറച്ച് വയ്ക്കുകയും മറ്റു ചിലർ അഴിച്ചു വയ്ക്കുകയും ഒക്കെ ചെയ്യുന്നതായി മോട്ടർ വാഹന വകുപ്പ് പറയുന്നു. ഇത്തരം കുറ്റകൃത്യങ്ങൾ ശ്രദ്ധയിപ്പെട്ടാൽ ഉടൻ നടപടി ഉണ്ടാകും.ഇങ്ങനെ ചെയ്യുന്നത് കുറ്റകരം∙ റെജിസ്ട്രേഷൻ നമ്പർ പ്ലേറ്റ് അഴിച്ചു വയ്ക്കുക.∙ നമ്പർ പ്ലേറ്റ് വളച്ച് വയ്ക്കുക.∙ നമ്പർ പ്ലേറ്റിന്റെ ഒരു ഭാഗം മുറിച്ചു കളയുക.∙ കാണാതിരിക്കാൻ കരി ഓയിൽ, ചെളി മുതലായവ തേച്ചു വയ്ക്കുക.


Sports ⏭️

Back to top button