AUTO
ഇന്ത്യയിലേക്കും ടെസ്ലയുടെ പറക്കും കാർ; ബുക്കിങ് ആരംഭിച്ചു, ഡെലിവറി തീയതിയിൽ വ്യക്തതയില്ല

രണ്ടാം തലമുറ റോഡ്സ്റ്റർ സ്പോർട്സ് കാറിനായുള്ള പ്രീ-ബുക്കിങ് ഇന്ത്യയിൽ ഔദ്യോഗികമായി ആരംഭിച്ച് ടെയ്ല. ഇന്ത്യൻ ഉപഭോക്താക്കൾക്കായി കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് റിസർവേഷൻ സൗകര്യം ഒരുക്കിയിട്ടുള്ളത്. എന്നാൽ വാഹനത്തിന്റെ അന്തിമ വിലയോ വിതരണം സംബന്ധിച്ച കൃത്യമായ വിവരങ്ങളോ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല.ബുക്കിങ് തുക: 50 ലക്ഷം മുതൽ 2.5 കോടി രൂപ വരെഇന്ത്യൻ വിപണിയിൽ പെർഫോമൻസ്, ത്രസ്റ്റ് 7 എന്നിങ്ങനെ രണ്ട് പ്രധാന വകഭേദങ്ങളിലാണ് ടെസ്ല റോഡ്സ്റ്റർ ബുക്കിങ്ങിനായി ലിസ്റ്റ് ചെയ്തിട്ടുണ്ട്.റോഡ്സ്റ്റർ പെർഫോമൻസ്: ഈ വേരിയന്റ് റിസർവ് ചെയ്യാൻ മൊത്തം 50.06 ലക്ഷം രൂപ നൽകണം. ബുക്കിങ് സമയത്ത് പ്രാരംഭ തുകയായി 5.01 ലക്ഷം രൂപ നൽകുകയും ബാക്കി 45.05 ലക്ഷം രൂപ 10 ദിവസത്തിനകം അടയ്ക്കുകയും വേണം.റോഡ്സ്റ്റർ ത്രസ്റ്റ്: ആദ്യത്തെ 5.01 ലക്ഷം രൂപ റീഫണ്ടബിൾ (തിരികെ ലഭിക്കുന്നത്) ആണെന്ന് കമ്പനി വ്യക്തമാക്കുന്നുണ്ട്. എന്നാൽ ബാക്കി തുക കൃത്യസമയത്ത് അടച്ചാൽ മാത്രമേ ബുക്കിങ് സ്ഥിരീകരിക്കപ്പെടുകയുള്ളൂ. കൂടാതെ, ഈ തുക വെറുമൊരു റിസർവേഷൻ ഡെപ്പോസിറ്റ് മാത്രമാണെന്നും കാറിന്റെ യഥാർത്ഥ ഓൺ-റോഡ് അല്ലെങ്കിൽ എക്സ്-ഷോറൂം വിലയല്ലെന്നും ഉപഭോക്താക്കൾ ഓർക്കേണ്ടതുണ്ട്.റോക്കറ്റ് സാങ്കേതികവിദ്യയും സവിശേഷതകളും
Sports ⏭️




