NEWS
ജനുവരി 1 മുതൽ വാട്സാപ്പും ടെലഗ്രാമും ഉപയോഗിക്കാൻ പുതിയ നിയമം! ശക്തമായ നീക്കങ്ങളുമായി സർക്കാർ; ആർക്കൊക്കെ അക്കൗണ്ടുകൾ നഷ്്ടപ്പെടും?

നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണ് വാട്സാപ്, ടെലഗ്രാം തുടങ്ങി മെസേജിങ് ആപ്പുകൾ. എന്നാൽ 2027 ജനുവരി 1 മുതൽ ഇന്ത്യയിൽ ഈ ആപ്പുകളുടെ ഉപയോഗത്തിൽ വലിയൊരു മാറ്റം വരാൻ പോകുകയാണ്. വർധിച്ചുവരുന്ന സൈബർ കുറ്റകൃത്യങ്ങളും സാമ്പത്തിക തട്ടിപ്പുകളും തടയുന്നതിനായി കേന്ദ്ര ടെലികോം മന്ത്രാലയം പുതിയ ‘സിം ബൈൻഡിങ്’ നിയമങ്ങൾ പ്രാബല്യത്തിൽ വരുത്താൻ ഒരുങ്ങുകയാണ്.ടെലികോം സൈബർ സെക്യൂരിറ്റി റൂൾസ് 2024-ന്റെ ഭാഗമായി പുറപ്പെടുവിച്ച നിർദേശങ്ങൾ പാലിക്കാൻ 2026 ഡിസംബർ 31 വരെയാണ് ആപ്പുകൾക്ക് സർക്കാർ സമയം നൽകിയിരിക്കുന്നത്. ഈ നിയമം ആരെയാണ് ബാധിക്കുക? ഇത് സൈബർ തട്ടിപ്പുകൾ തടയാൻ സഹായിക്കുമോ? ഉപയോക്താക്കൾ അറിയേണ്ട പ്രധാന കാര്യങ്ങൾ എന്തൊക്കെയാണെന്ന് വിശദമായി പരിശോധിക്കാം.∙ആരെയാണ് ഈ പുതിയ നിയമങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കുക? എല്ലാ സാധാരണ ഉപയോക്താക്കളെയും ഇത് ഒരുപോലെ ബാധിക്കില്ലെങ്കിലും ചില പ്രത്യേക രീതിയിൽ ആപ്പുകൾ ഉപയോഗിക്കുന്നവരെ പുതിയ മാറ്റങ്ങൾ കാര്യമായി ബാധിക്കും.
Fashion ⏭️




