AUTO

ഡസ്റ്റിന് പിന്നാലെ പുതിയ ക്വിഡ്; മാറ്റങ്ങളുമായി ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ ജൂലൈ 3ന്


ഡസ്റ്ററിനു പിന്നാലെ ക്വിഡ് മോഡലിന്റെ ഫെയിസ്‌ലിഫ്റ്റുമായി റെനോ. ജൂലൈ 3 ന് പുതിയ ക്വിഡ് അവതരിപ്പിച്ചേക്കും.   ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത ക്വിഡിന്റെ വിശദാംശങ്ങൾ റെനോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പുതിയ എക്സ്റ്റീരിയർ ലൈറ്റിങ്, പുതുക്കിയ ഇന്റീരിയർ തുടങ്ങിയവ പുതിയ ക്വിഡിലുണ്ടാകും.പുതിയ ഡിഡൈൻഡാസിയ സ്പ്രിങ് ഇവിയിൽ നിന്ന് കടമെടുത്ത ഡിസൈനിനൊപ്പം 2026 റെനോ ക്വിഡിന് സ്റ്റൈലിങ് അപ്‌ഡേറ്റ് കൂടി ലഭിച്ചേക്കുമെന്നാണ് റെനോ നൽകുന്ന സൂചനകൾ. ഫെയ്സ്‌ലിഫ്റ്റ് ഹാച്ച്ബാക്കിൽ പുതിയ Y-ആകൃതിയിലുള്ള എൽഇഡി ഡെടൈം റണ്ണിങ് ലാമ്പുകളും Y-ആകൃതിയിലുള്ള ടെയിൽ-ലാമ്പുകളും ഉണ്ടായിരിക്കും. ബംപറുകളിലും ഹെഡ്‌ലാംപുകളിലും മാറ്റം വന്നേക്കും. ഒപ്പം പുതിയ അലോയ് വീലുകളും ഉണ്ടാകും.സ്റ്റൈലിഷ് ഇന്റീരിയർഎൻജിനിൽ മാറ്റമില്ലനിലവിലുള്ള മോഡലിന്റെ അതെ 1.0 ലീറ്റർ, 3–സിലിണ്ടർ എൻജിൻ തന്നെ തുടർന്നേക്കും. കരുത്ത് 65 ബിഎച്ച്പി. ട്രാൻസ്മിഷന‍് 5–സ്പീഡ് മാന്വൽ, എഎംടി. എൻട്രി ലെവൽ സെഗ്‌മെന്റിൽ മാരുതി ആൾട്ടോ 10 ആണ് ക്വിഡിന്റെ എതിരാളി. പ്രതീക്ഷിക്കുന്ന വില ₨4.50 ലക്ഷം മുതൽ 5.99 ലക്ഷം വരെ.


Source link

Back to top button