NEWS

രണ്ടു തവണ മാരക വിഷം കുത്തിവച്ചിട്ടും മരിച്ചില്ല, കൂർക്കം വലിച്ച് ഉറക്കം; ക്രിസ്റ്റ പൈക്കിന്റെ വധശിക്ഷ നടപ്പാക്കാനായില്ല


നാഷ്‌വിൽ ∙ യുഎസിലെ ടെന്നീസിയിൽ വനിതാ തടവുകാരി ക്രിസ്റ്റ പൈക്കിന്റെ (50) വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു. വധശിക്ഷ നടപ്പാക്കാനായി രണ്ടു തവണ മാരകമായ വിഷം കുത്തിവെച്ചിട്ടും ക്രിസ്റ്റ പൈക്ക് മരണത്തെ അതിജീവിക്കുകയായിരുന്നു. ഇവരെ പിന്നാലെ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ 200 വർഷത്തിനിടയിൽ ടെന്നീസിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന ആദ്യത്തെ സ്ത്രീയാണ് ക്രിസ്റ്റ. യുഎസ് സുപ്രീംകോടതിയുടെ അനുമതി ലഭിച്ചതിനെ തുടർന്നാണ് ശിക്ഷ നടപ്പാക്കാനുള്ള നടപടികൾ ആരംഭിച്ചത്.സെപ്റ്റംബർ 30 ന് രാത്രി റിവർബെൻഡ് മാക്സിമം സെക്യൂരിറ്റി ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ചാണ് ക്രിസ്റ്റയുടെ വധശിക്ഷ നടപ്പാക്കാൻ നിശ്ചയിച്ചിരുന്നത്. രണ്ട് തവണ മാരകമായ വിഷം കുത്തിവെച്ചിട്ടും ഇവരുടെ ബോധം നഷ്ടപ്പെടുകയോ ഹൃദയമിടിപ്പ് നിലയ്ക്കുകയോ ചെയ്‌തില്ല. 40 മിനിറ്റിനു ശേഷം മയക്കത്തിലായ ക്രിസ്റ്റ, ശ്വാസമെടുക്കുന്നത് തുടരുകയായിരുന്നു. വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ ഇവരെ അടുത്തുള്ള ആശുപത്രിയിലേക്കു മാറ്റി. ഇവരുടെ ആരോഗ്യനിലയെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.വിചാരണാവേളയിൽ കുറ്റം ഏറ്റുപറഞ്ഞ ക്രിസ്റ്റ, താൻ ചെറിയ പ്രായത്തിൽ ചെയ്ത ക്രൂരതയുടെ വ്യാപ്തി ബോധ്യമാകാൻ ഏറെ വർഷങ്ങൾ വേണ്ടി വന്നെന്ന് മാപ്പപേക്ഷയിൽ വ്യക്തമാക്കി. മാപ്പപേക്ഷ തള്ളിയ കോടതി, ക്രിസ്റ്റ്‌ക്ക് വധശിക്ഷ വിധിക്കുകയായിരുന്നു. ക്രിസ്റ്റയുടെ കാമുകന് ശിക്ഷയിൽനിന്ന് ഇളവ് ലഭിച്ച് വധശിക്ഷ ജീവപര്യന്തമാക്കിയിരുന്നു. വധശിക്ഷ തടയണമെന്ന ക്രിസ്റ്റയുടെ അവസാന നിമിഷത്തെ അപേക്ഷയും യുഎസ്. സുപ്രീം കോടതി തള്ളിയതോടെയാണ് എല്ലാ വാതിലുകളും അടഞ്ഞത്.


Fashion ⏭️

Back to top button