AUTO

പ്രീമിയം ലുക്കും റഫ് ആന്റ് ടഫ് ഡിസൈനുമായി ജെഎസ് ഡബ്ല്യു കോംബാറ്റ്


ജെഎസ്ഡബ്ല്യു ഗ്രൂപ്പിന്റെ വാഹന നിര്‍മാണ സംരംഭമായ ജെഎസ്ഡബ്ല്യു വിപണിയിലിറക്കുന്ന ആദ്യ മോഡലിന് കോംപാക്ട് എന്നു പേരിടും. ചെറി ജെടൂര്‍ ടി2 അടിസ്ഥാനമാക്കിയാണ് ഈ പ്ലഗ് ഇന്‍ ഹൈബ്രിഡ് എസ്‌യുവി എത്തുക. വരാനിരിക്കുന്ന ഉത്സവ സീസണില്‍ ഇന്ത്യന്‍ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന കോംബാറ്റിന് 30 ലക്ഷം രൂപ മുതലാണ് പ്രതീക്ഷിക്കുന്ന എക്‌സ് ഷോറൂം വില. ഉള്ളിലേക്കു വന്നാല്‍ 15.6 ഇഞ്ച് ടച്ചസ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, 10.6 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്‌പ്ലേ എന്നിവ പ്രതീക്ഷിക്കാം. ജെഎസ്ഡബ്ല്യു ബ്രാന്‍ഡിഗോട് കൂടിയതാണ് ഫോര്‍ സ്‌പോക് സ്റ്റീറിങ് വീല്‍. 12 സ്പീക്കര്‍ സൗണ്ട് സിസ്റ്റം, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, പനോരമിക് സണ്‍റൂഫ്, വാഹനത്തിന്റെ അടിഭാഗം വരെ കാണുന്ന 540 ഡിഗ്രി ക്യാമറ, വെന്റിലേറ്റഡ് പവേഡ് മുന്‍ സീറ്റുകള്‍, ആംബിയന്റ് ലൈറ്റിങ്, അഡാപ്റ്റീവ് ക്രൂസ് കണ്‍ട്രോള്‍ എന്നിവയാണ് മറ്റു പ്രധാന ഫീച്ചറുകള്‍. പവര്‍ട്രെയിനിലെ സവിശേഷതകളാണ് ജെഎസ്ഡബ്ല്യു കോംബാറ്റിന്റെ പ്രധാന ആകര്‍ണം. പ്ലഗ് ഇന്‍ ഹൈബ്രിഡ്(പിഎച്ച്ഇവി) മോഡലായ ഇതില്‍ 1.5 ലീറ്റര്‍ ഡയറക്ട് ഇന്‍ജക്ഷന്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനൊപ്പം രണ്ട് ഇലക്ട്രിക്ക് മോട്ടോറുകളും 18.4kWh ബാറ്ററിയുമാണ് നല്‍കിയിട്ടുള്ളത്. രാജ്യാന്തര വിപണിയിലുള്ള ജെടൂര്‍ ടി2വില്‍ ഈ പവര്‍ട്രെയിന്‍ 360എച്ച്പി കരുത്തും പരമാവധി 610 എന്‍എം ടോര്‍ക്കും പുറത്തെടുക്കും. 3 സ്പീഡ് ഡെഡിക്കേറ്റഡ് ഹൈബ്രിഡ് ട്രാന്‍സ്മിഷന്‍ വഴിയാണ് മുന്‍വീലുകളിലേക്ക് കരുത്തെത്തുക. രാജ്യാന്തര വിപണിയിലെ ജെടൂര്‍ ടി2വില്‍ ഫ്രണ്ട് വീല്‍, ഓള്‍വീല്‍ ഡ്രൈവ് ഓപ്ഷനുകളുണ്ടെങ്കില്‍ ഇന്ത്യയിലേക്കെത്തുമ്പോള്‍ ഫ്രണ്ട് വീല്‍ ഡ്രൈവ് മാത്രമാവും ലഭ്യമാക്കുക. ജെഎസ്ഡബ്ല്യു കോംപാക്ടിനെ 30 ലക്ഷം മുതല്‍ 50 ലക്ഷം വരെ എക്‌സ് ഷോറൂം വിലയില്‍ എത്തിക്കാനാണ് കമ്പനി ശ്രമിക്കുന്നത്. ഇത് സാധ്യമായാല്‍ ഈ റേഞ്ചില്‍ വിപണിയിലെത്തുന്ന ആദ്യ 5 സീറ്റര്‍ പ്ലഗ് ഇന്‍ ഹൈബ്രിഡ് എസ് യുവിയെന്ന പേരും കോംബാറ്റിന് ലഭിക്കും. സ്‌ട്രോങ് ഹൈബ്രിഡ് കരുത്തിലെത്തുന്ന ഹോണ്ട ദഞഢ ആയിരിക്കും വിപണിയില്‍ കോംബാറ്റിന്റെ പ്രധാന എതിരാളി. പ്രീമിയം ലുക്കും റഫ് ആന്റ് ടഫ് ഡിസൈനുമുള്ളതിനാല്‍ ഈ വില വിഭാഗം ഭരിക്കുന്ന ടൊയോട്ട ഫോര്‍ച്യൂണറിനും വെല്ലുവിളിയായി ഈ വാഹനം മാറാനിടയുണ്ട്.


Sports ⏭️

Back to top button