AUTO
ലോകം കീഴടക്കി ഇന്ത്യൻ ബൈക്കുകൾ: ചരിത്രത്തിലെ ഏറ്റവും ഉയർന്ന കയറ്റുമതി നിരക്കുമായി രാജ്യം

ഇന്ത്യയില്‍ നിര്‍മിക്കുന്ന ബൈക്കുകള്‍ ലോകം കീഴടക്കുകയാണ്. ഇരുചക്രവാഹന കയറ്റുമതിയില്‍ റെക്കോഡ് നേട്ടമാണ് ഇന്ത്യ കൈവരിച്ചിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 51.8 ലക്ഷം ഇരുചക്രവാഹനങ്ങളാണ് ഇന്ത്യയില്‍ നിന്നും കയറ്റുമതി ചെയ്തത്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. നിലവില്‍ ഇന്ത്യയില്‍ നിന്നും 154 ലോകരാജ്യങ്ങളിലേക്ക് മോട്ടോര്‍ സൈക്കിളുകള്‍ കയറ്റുമതി ചെയ്യുന്നുണ്ട്.കഴിഞ്ഞ സാമ്പത്തികവര്‍ഷം 1.75 കോടി മോട്ടോര്‍ സൈക്കിളുകളാണ് ഇന്ത്യയില്‍ നിര്‍മിച്ചത്. ഇതില്‍ 44.77 ലക്ഷവും വിദേശത്തേക്ക് കയറ്റുമതി ചെയ്യുകയായിരുന്നു. ഇതോടെ മൊത്തം ഉത്പാദനത്തില്‍ കയറ്റുമതിയുടെ വിഹിതം 2025ല്‍ 22.7 ശതമാനമായിരുന്നത് 25.7 ശതമാനമായാണ് ഉയര്‍ന്നിരിക്കുന്നത്. 2024-25 സാമ്പത്തികവര്‍ഷത്തെ അപേക്ഷിച്ച് 23.4 ശതമാനം വളര്‍ച്ച നേടാനും ഇന്ത്യയില്‍ നിന്നുള്ള ഇരുചക്രവാഹന കയറ്റുമതിക്കായി. മോഡലുകളിലെ വ്യത്യസ്തതയും മികച്ച ഗുണനിലവാരവുമാണ് ഇന്ത്യന്‍ ഇരുചക്രവാഹനങ്ങള്‍ക്ക് ലോകമാകെ ജനപ്രീതി നല്‍കുന്നതെന്നാണ് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടമൊബീല്‍ മാനുഫാക്ചേഴ്സ് പ്രതിനിധി അറിയിക്കുന്നത്. ഇതിനു പുറമേ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവും കയറ്റുമതിക്ക് പ്രോത്സാഹനമായി.വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 2018 സാമ്പത്തിക വര്‍ഷത്തില്‍ 12,903 കോടി രൂപയായിരുന്ന കയറ്റുമതി മൂല്യം 2022ല്‍ 22,249 കോടിയായും 2026 സാമ്പത്തിക വര്‍ഷം 35,253 കോടി രൂപയായും ഉര്‍ന്നു. 2026 സാമ്പത്തികവര്‍ഷത്തില്‍ ലോകത്തെ 154 രാജ്യങ്ങളിലേക്ക് ഇന്ത്യന്‍ നിര്‍മിത മോട്ടോര്‍ സൈക്കിളുകള്‍ കയറ്റി അയച്ചെങ്കിലും ആകെ കയറ്റുമതിയുടെ പകുതിയും ഏഴ് രാജ്യങ്ങളിലേക്കാണ്. കൊളംബിയ, മെക്സിക്കോ, ശ്രീലങ്ക, നേപ്പാള്‍, നൈജീരിയ, ബ്രസീല്‍, ഗിനിയ എന്നിവയാണ് ഇന്ത്യയില്‍ നിന്നുള്ള ഇരുചക്രവാഹനങ്ങള്‍ ഏറ്റവും കൂടുതല്‍ വിറ്റു പോവുന്ന രാജ്യങ്ങള്‍.
Sports ⏭️


