NEWS
ഡൽഹിയിൽ വീണ്ടും സംഘർഷം; പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കുന്നു

ന്യൂഡൽഹി ∙ ഡൽഹിയിലെ പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് സമീപം സംഘർഷം. മലയാളി വിദ്യാർഥികൾ ഉൾപ്പെടെയുള്ള പ്രതിഷേധക്കാരെ ആക്രമിച്ച പൊലീസുകാർക്ക് എതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് എന്എസ്യുഐ പ്രതിഷേധം. ആക്രമിച്ച പൊലീസുകാർക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്തു കേസ് എടുക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. റോഡ് ഉപരോധിച്ച പ്രവർത്തകരെ വലിച്ചിഴച്ചാണ് കസ്റ്റഡിയിൽ എടുക്കുന്നത്. അതേസമയം കസ്റ്റഡിയിൽ എടുത്ത വനിതാ പ്രതിഷേധക്കാരെ ഉടൻ വിട്ടയച്ചു.മാധ്യമപ്രവർത്തകരെയും സ്ഥലത്തേക്ക് പ്രവേശിക്കാൻ പൊലീസ് അനുവദിക്കുന്നില്ല. നൂറോളം എന്എസ്യുഐ പ്രവർത്തകരാണ് രാത്രി പത്തുമണിയോടെ പ്രതിഷേധം ശക്തമാക്കിയത്. ഇവരെ നേരിടാൻ അഞ്ഞൂറോളം കേന്ദ്രസേനാംഗങ്ങൾ സ്ഥലത്തുണ്ട്. സ്ഥലത്ത് പ്രതിഷേധം തുടരുകയാണ്.
Fashion ⏭️




