LIFESTYLE

രണ്ടല്ലി വെളുത്തുള്ളി ഉണ്ടോ? പല്ലിയെ ഈസിയായി തുരത്താം, പിന്നീട് ശല്യമുണ്ടാകില്ല


പ്രതീകാത്മക ചിത്രം

വീടുകളിലെ പതിവ് ശല്യക്കാരാണ് പല്ലികൾ. പുറമെ ഉപദ്രവമില്ലെങ്കിലും ഇവയുടെ വിസർജ്യവും മൂത്രവും ശരീരത്തിലും ഭക്ഷണത്തിലും വീഴുന്നത് പലവിധ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുന്നു. പല്ലി ശല്യം കുറയാനായി രാസവസ്തുക്കൾ ഉപയോഗിക്കുന്നതും ദോഷകരമായി ഭവിക്കാനിടയുണ്ട്. പല്ലി ശല്യത്തിനുള്ള പരിഹാരം നമ്മുടെ വീട്ടിൽതന്നെയുണ്ട്. ഇവയൊന്ന് പരീക്ഷിച്ച് നോക്കൂ.

ആവശ്യമായ ചേരുവകൾ


ഉള്ളി
വെളുത്തുള്ളി
ബേക്കിംഗ് സോഡ
കുരുമുളക്
നാരങ്ങ

തയ്യാറാക്കുന്ന വിധം

ഉള്ളിയും വെളുത്തുള്ളിയും ആവശ്യത്തിനെടുത്ത് മിക്‌സിയിലരച്ചെടുക്കണം. ഇത് ഒരു പാത്രത്തിലേയ്ക്ക് മാറ്റിയതിനുശേഷം ബേക്കിംഗ് സോഡ, കുരുമുളക്, നാരങ്ങാ നീര് എന്നിവ ചേർത്ത് യോജിപ്പിക്കണം. കുറച്ച് വെള്ളം ചേർത്ത് നേർപ്പിച്ചതിനുശേഷം സ്‌‌പ്രേ കുപ്പിയിലാക്കി പല്ലി ശല്യമുള്ള സ്ഥലങ്ങളിൽ സ്‌പ്രേ ചെയ്തുകൊടുക്കാം.

English Summary

A Malayalam news article details natural home remedies for common household lizard nuisances. It highlights health issues caused by lizard droppings and warns against chemical repellents. The article suggests an effective, safe spray made from a mixture of onion, garlic, baking soda, pepper, and lemon juice to deter lizards from homes.


News ⏭️

Back to top button