NEWS

‌ജോർദാനിലെ യുഎസ് വ്യോമതാവളത്തിനു നേരെ ഇറാന്റെ ബാലിസ്റ്റിക് മിസൈൽ‍ ആക്രമണം


ടെഹ്‌റാൻ∙ ജോർദാനിലെ യുഎസ് വ്യോമ താവളത്തിനു നേരെ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തി ഇറാൻ. അമ്മാനു കിഴക്കുള്ള തന്ത്രപ്രധാനമായ ‘മുവഫഖ് സൽത്തി’ വ്യോമതാവളത്തിനു നേരെ എട്ട് ബാലിസ്റ്റിക് മിസൈലുകളാണ് ഇറാൻ തൊടുത്തുവിട്ടത്. ഹോർമുസ് കടലിടുക്കിനടുത്തുള്ള ലാറക് ദ്വീപിലെ ഇറാൻ റവല്യൂഷനറി ഗാർഡിന്റെ റോക്കറ്റ് ലോഞ്ചറുകൾക്കു നേരെ അമേരിക്ക നടത്തിയ ആക്രമണത്തിന് പിന്നാലെയാണിത്. ആക്രമണത്തിന് പിന്നാലെ ജോർദാനിലെ പാട്രിയറ്റ് വ്യോമപ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് മിസൈലുകൾ പ്രതിരോധിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആളപായമോ നാശനഷ്ടങ്ങളുടെ പൂർണ വിവരങ്ങളോ നിലവിൽ ലഭ്യമായിട്ടില്ല. മേഖലയിലെ യുഎസ് വ്യോമ പ്രതിരോധ ദൗത്യങ്ങളുടെ പ്രധാന കേന്ദ്രമായ മുവഫഖ് സൽത്തി താവളത്തിന് നേരെ നേരത്തെയും ഇറാൻ ആക്രമണം നടത്തിയിരുന്നു.


Fashion ⏭️

Back to top button