NEWS
ഇക്കുറി ഡൽഹിയിൽ രാവണനൊപ്പം ഭീമൻ പാറ്റയേയും കത്തിക്കും; കാരണം വ്യക്തമാക്കി സംഘാടകർ

ന്യൂഡൽഹി ∙ ഡൽഹിയിലെ പിതാംപുരയിലെ രാംലീല ആഘോഷത്തിൽ ഈ വർഷം രാവണൻ, കുംഭകർണൻ, മേഘനാദൻ എന്നിവരുടെ രൂപങ്ങൾക്കൊപ്പം ഭീമൻ പാറ്റയുടെ രൂപവും കത്തിക്കും. ഡൽഹിയെ സിജെപി സമരഭൂമിയാക്കി മാറ്റുമ്പോഴാണ് മുൻവർഷങ്ങളിൽനിന്നും വ്യത്യസ്തമായ അസാധാരണമായ കൂട്ടിച്ചേർക്കലിനു ആഘോഷക്കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. 30 അടി ഉയരമുള്ള പാറ്റയുടെ രൂപമാണ് ഇക്കുറി കത്തിക്കുക.അഴുക്കിനെ പ്രതിനിധീകരിക്കുന്ന പ്രാണിയാണ് പാറ്റയെന്നും സ്വച്ഛ് ഭാരത്, സ്വച്ഛ് ഡൽഹി ക്യാംപയിനുകളുടെ ഭാഗമായിട്ടാണ് തീരുമാനമെന്നും ശ്രീ കേശവ് രാം ലീല കമ്മിറ്റി പ്രസിഡന്റും ബിജെപി എംഎൽഎയുമായ അശോക് ഗോയൽ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. അതേസമയം ഈ തീരുമാനത്തിൽ രാഷ്ട്രീയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിന്മയ്ക്കും ശുചിത്വത്തിനും മേൽ നന്മ നേടിയ വിജയത്തിന്റെ സന്ദേശം ശക്തിപ്പെടുത്തുന്നതിനാണ് പാറ്റയുടെ രൂപം കത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
Fashion ⏭️




